ബജറ്റ് ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5 സ്മാർട്ട്ഫോണുകളിതാ

ഫീച്ചറുകളിൽ വലിയ മാറ്റം വരുന്നില്ലെങ്കിലും ഓരോ വർഷവും നിർമാണച്ചെലവ് കൂടുന്നതനുസരിച്ച് വില ഉയരുന്നുണ്ട്

ബജറ്റ് ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്? 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5 സ്മാർട്ട്ഫോണുകളിതാ
dot image

സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളിൽ വലിയ മാറ്റം വരുന്നില്ലെങ്കിലും ഓരോ വർഷവും നിർമാണച്ചെലവ് കൂടുന്നതനുസരിച്ച് വില ഉയരുന്നുണ്ട്. മുൻപ് 15,000 രൂപയ്ക്ക് താഴെ ലഭിച്ചിരുന്ന പല ഫീച്ചറുകളും ഇപ്പോൾ 20,000 രൂപയ്ക്ക് താഴെയുള്ള സെഗ്‌മെന്റിലാണ് കാണപ്പെടുന്നത്. ബജറ്റ് ഫോണുകൾ അന്വേഷിക്കുന്നവരിൽ മിക്കവരും ഇപ്പോൾ തേടുന്നതും ഈ സെ​ഗ്മന്റിൽ വരുന്ന ​ഗാഡ്ജറ്റുകളാണ്. ചുവടെ പറയുന്ന മിക്ക ഫോണുകളും 2025ൽ ഇറങ്ങിയവയാണെങ്കിലും, പുതിയ മോഡലുകളെക്കാൾ മികച്ച ഫീച്ചറുകൾ ഇവ വാഗ്ദാനം ചെയ്യുന്നു.

1. മോട്ടോ ജി96

moto g69

മികച്ച രൂപകൽപനയും ഫീച്ചറുകളും ഒത്തിണങ്ങിയ ഒരു ഫോണാണിത്. 144 ഹെർട്സ് കർവ്ഡ് എഡ്ജ് പിഒഎൽഡി ഡിസ്പ്ലേയാണ് ഇതിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7എസ് രണ്ടാം തലമുറ പ്രോസസറുളുള്ള മോട്ടോ ജി96 ഗെയിമിംഗിനും മൾട്ടിടാസ്കിങ്ങിനും അനുയോജ്യമാണ്. 50 മെ​ഗാപിക്സൽ പ്രൈമറി ക്യാമറ പകൽ വെളിച്ചത്തിൽ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. 32 മെ​ഗാപിക്സലിന്റേതാണ് മുൻ ക്യാമറ.

5500 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ളതിനാൽ ഒരു ദിവസത്തിലധികം ചാർജ് നിൽക്കും. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്ന ഐപി68 റേറ്റിങ്ങോടെ വരുന്ന ഫോണിൽ പ്രീമിയം ലുക്ക് നൽകുന്ന സിന്തറ്റിക് ലെതർ ബാക്ക് പാനലാണുള്ളത്. എന്നാൽ ഒരു വർഷത്തെ മാത്രം ഒഎസ് അപ്‌ഡേറ്റ് നൽകുന്നുവെന്നതും മെമ്മറി കാർഡ് ഇടാൻ കഴിയില്ലെന്നതും പോരായ്മകളാണ്. വില: 18,999 രൂപ.

2. മോട്ടോ ജി67 പവർ

moto g67 power


ബാറ്ററി ലൈഫിന് മുൻഗണന നൽകുന്നവർക്ക് വേണ്ടിയുള്ള ഫോണാണിത്. 7000 എംഎഎച്ചിന്റെ വമ്പൻ ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റ ചാർജിൽ രണ്ടു ദിവസം വരെ ഉപയോഗിക്കാം. സ്നാപ്ഡ്രാഗൺ 7എസ് രണ്ടാം തലമുറ പ്രോസസറാണ് ഈ ഫോണിലുമുള്ളത്. 50 മെ​ഗാപിക്സൽ മെയിൻ ക്യാമറക്കൊപ്പം 8 മെ​ഗാപിക്സലിന്റെ മാക്രോ ലെൻസും പിൻഭാ​ഗത്ത് കൊടുത്തിട്ടുണ്ട്. 32 മെ​ഗാപിക്സലിന്റേതാണ് മുൻക്യാമറ. എല്ലാ ക്യാമറകളിലും 4K വിഡിയോ റെക്കോർഡിംഗ് സാധ്യമാണ്.

6.7 ഇഞ്ച് വലിപ്പമുള്ള വലിയ ഡിസ്പ്ലേയാണ് ജി67 പവറിലുള്ളത്. ഡോൾബി സ്റ്റീരിയോ സ്പീക്കറുകൾ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, എഫ്എം റേഡിയോ എന്നിവയും ലഭ്യമാണ്. സ്റ്റോറേജ് 128 ജിബിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് പോരായ്മ. വില: 16,999 രൂപ.

3. മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ

motorola edge 60 fusion

മിഡ്-റേഞ്ച് ഫീച്ചറുകൾ കുറഞ്ഞ വിലയിൽ നൽകുന്ന ഫോണാണ് മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ. 1.5K റെസല്യൂഷനുള്ള 120 ഹെർട്സ് കർവ്ഡ് പിഒഎൽഇഡി ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഗൊറില്ല ഗ്ലാസ് വിക്റ്റസ് 7ഐ ഡിസ്പ്ലേക്ക് സംരക്ഷണം നൽകുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറാണ് ഫോണിലുള്ളത്. 50 മെ​ഗാപിക്സൽ പ്രൈമറി ക്യാമറ മികച്ച ലോ-ലൈറ്റ് പെർഫോമൻസ് നൽകുന്നു. 13 മെ​ഗാപിക്സലിന്റേതാണ് സെക്കൻഡറി ക്യാമറ. വില: 19,999 രൂപ.

3 വർഷത്തെ ഒഎസ് അപ്‌ഡേറ്റും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ലഭിക്കുന്നതാണ് ഈ സ്മാർ‌ട്ട്ഫോൺ. ഐപി69 റേറ്റിങ്ങുള്ള ഫോണിൽ ഫാസ്റ്റ് ചാർജിങ് സൗകര്യവുമുണ്ട്. മികച്ച ശബ്ദം നൽകുന്ന സ്റ്റീരിയോ സ്പീക്കറുകറുകളും എഡ്ജ് 60 ഫ്യൂഷന്റെ പ്രത്യേകതയാണ്.

4. സിഎംഎഫ് ഫോൺ 2 പ്രോ

cmf phone 2 pro

നത്തിങ് ബ്രാൻഡിന്റെ ഈ ഫോൺ അതിന്റെ വ്യത്യസ്തമായ ഡിസൈൻ കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. പരസ്യങ്ങളോ അനാവശ്യ ആപ്പുകളോ ഇല്ലാതെ വരുന്ന ഫോൺ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നു.എച്ച്ഡിആർ‌10+ സർട്ടിഫിക്കേഷനുള്ള 120ഹെർ‌ട്സ് ഒഎൽഇഡി ഡിസ്പ്ലേയുള്ള ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ പ്രോസസറാണുള്ളത്.

50 + 50 + 8 മെ​ഗാപിക്സലുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും 5000 എംഎഎച്ച് ബാറ്ററിയും പ്രധാന ആകർഷണമാണ്. ശബ്ദ നിലവാരം കുറഞ്ഞ മോണോ സ്പീക്കറും മുൻപുണ്ടായിരുന്ന ആക്സസറികൾ ഘടിപ്പിക്കാനുള്ള സൗകര്യം ഇപ്പോൾ കുറവായതും പോരായ്മകളാണ്. -വില: 18,999 രൂപ.

5. പോക്കോ എം8 5ജി

poco m8 5g

2026-ൽ പുറത്തിറങ്ങിയ ഫോണുകളിൽ ഈ പട്ടികയിൽ ഇടംപിടിച്ച ഏക മോഡലാണിത്. ഭാരം കുറഞ്ഞ (178 ഗ്രാം), മെലിഞ്ഞ ഡിസൈനാണ് ഈ ഫോണിനുള്ളത്. ഐപി66 റേറ്റിങ്ങോടെ വരുന്ന ഫോണിൽ 120 ഹെര്‌ട്സ് അമോലെഡ് പാനൽ ഡിസ്പ്ലേയാണുള്ളത്.


സ്നാപ്ഡ്രാഗൺ 6എസ് മൂന്നാം തലമുറ പ്രോസസർ സാധാരണ ഉപയോഗത്തിന് അനുയോജ്യം. 50മെ​ഗാപിക്സലിന്റെ മെയിൽ ക്യാമറയും 2 എംപിയുടെ മാക്രോ ലെൻസുമാണുള്ളത്. 20 എംപിയാണ് മുൻക്യാമറ. എന്നാൽ എച്ച്ഡിആർ സപ്പോർട്ട് ഇല്ല. അൾട്രാ വൈഡ് ക്യാമറ ലഭ്യമല്ല. അനാവശ്യ ആപ്പുകൾ ഫോണിലുണ്ട്. വില: 17,999 രൂപ.

ബാറ്ററി ലൈഫ് ആണ് പ്രധാനമെങ്കിൽ മോട്ടോ ജി67 പവർ തിരഞ്ഞെടുക്കാം. മികച്ച ഡിസ്പ്ലേയും പ്രീമിയം ലുക്കും വേണമെങ്കിൽ മോട്ടോറോള എഡ്ജ് 60 ഫ്യൂഷൻ അല്ലെങ്കിൽ മോട്ടോ ജി96 നല്ലതാണ്. ക്ലീൻ സോഫ്റ്റ്‌വെയർ അനുഭവത്തിനായി സിഎംഎഫ് ഫോൺ 2 പ്രോ പരിഗണിക്കാം.

Content Highlights: Best Mobiles Under Rs. 20,000 in India: From Poco M8, Moto G96, CMF Phone 2 Pro and More

dot image
To advertise here,contact us
dot image