മല്ലിയില ഇഷ്ടമല്ലാത്തവരേ..! നിങ്ങളത് ഇഷ്ടപ്പെടാത്തതിന് ഒരു ജനിതക കാരണമുണ്ട്!

എന്ത് കൊണ്ടാവും ചിലര്‍ക്ക് മല്ലിയിലയുടെ മണവും രുചിയും ഇഷ്ടമല്ലാത്തത്?

മല്ലിയില ഇഷ്ടമല്ലാത്തവരേ..! നിങ്ങളത് ഇഷ്ടപ്പെടാത്തതിന് ഒരു ജനിതക കാരണമുണ്ട്!
dot image

പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ തന്നെ ചിലരെങ്കിലും ഒഴിവാക്കി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒന്നാണ് മല്ലിയില. കാരണം അതിന്റെ ഗന്ധം തന്നെയാണ്. എന്തോ ആ ഗന്ധം ശ്വസിക്കുന്നതും കറികളില്‍ മല്ലിയിലയിട്ടാല്‍ ഉണ്ടാകുന്ന ടേസ്റ്റിലെ ചെറിയ വ്യത്യാസവും അരോചകമായി തോന്നുവര്‍ ചുരുക്കമല്ല. അതേസമയം എല്ലാ കറികളിലും കറിവേപ്പില പോലെ മല്ലിയിലയിട്ട് കഴിക്കാന്‍ താത്പര്യമുള്ളവരും ഏറെയാണ്. എന്ത് കൊണ്ടാവും ചിലര്‍ക്ക് മല്ലിയിലയുടെ മണവും രുചിയും ഇഷ്ടമല്ലാത്തത്? അതിന് പിന്നില്‍ ശാസ്ത്രീയമായ കാരണമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

നമുക്ക് ചില മണം അല്ലെങ്കില്‍ ഗന്ധം ഇഷ്ടമായില്ല അത്രതന്നെ എന്ന് ചിന്തിക്കുന്നതിന് അപ്പുറം ഗവേഷകര്‍ പറയുന്നത് ഇതിന് പിന്നിലെ കാരണം ജനിതകമായ ഘടകം മൂലമാണെന്നാണ്. നാവുകളില്‍ രുചി അറിയാന്‍ സഹായിക്കുന്ന ഓള്‍ഫാക്ടറി റെസപ്റ്ററുകളിലെ ഒരു ജീന്‍ ഉണ്ട്. പേര് OR6A2, ഇവ മല്ലിയിലയ്ക്ക് പ്രത്യേക ഗന്ധം നല്‍കുന്ന ഓര്‍ഗാനിക്ക് സംയുക്തമായ ആല്‍ഡിഹൈഡിനോട് സെന്‍സീറ്റീവ് ആയിരിക്കും. എല്ലാവരിലുമല്ല മല്ലിയിലയുടെ ഗന്ധം ഇഷ്ടമല്ലാത്തവരില്‍ ഈ ജീനാണത്രേ ഇഷ്ടക്കേടിന് കാരണം.

Why you Hate Coriander Leaves
Coriander Leaves

ഇതേ സംയുക്തമാണ് സോപ്പുകളിലും ശുചീകരണ ഉത്പന്നങ്ങളിലുമൊക്കെ കാണുന്നത്. അതാണ് ചിലര്‍ക്ക് മല്ലിയിലയുടെ രുചി 'സോപ്പി' ആയി തോന്നാന്‍ കാരണം. ചില ആളുകള്‍ അവരുടെ ജീനിന്റെ പ്രത്യേകത കാരണമാണ് മല്ലിയിലയുടെ രുചി മോശമായി തോന്നുന്നത്. മറ്റുള്ളവര്‍ വളരെ രുചികരമാണിതെന്ന് അഭിപ്രായപ്പെടുമ്പോള്‍ മേല്‍പ്പറഞ്ഞ പ്രത്യേകയുള്ളവര്‍ക്ക് ഏതോ ഒരു രാസവസ്തു അല്ലെങ്കില്‍ പെര്‍ഫ്യൂമിന്റെ രുചി പോലൊക്കെ തോന്നും.

ഇവിടെയും തീരുന്നില്ല, ഇനി മനസിലാക്കേണ്ട മറ്റൊരുകാര്യം കൂടി ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. നമ്മുടെ ചുറ്റുപാടും കുട്ടിക്കാലത്തെ അനുഭവങ്ങളും ഈ ഇഷ്ടക്കേടിന് പിന്നിലെ മറ്റ് പ്രധാന ഘടകങ്ങളാണ്. മല്ലിയില കറികളിലെയും മറ്റും സ്ഥിര സാന്നിധ്യമായ ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, തായ്‌ലന്റ് അല്ലെങ്കില്‍ മെക്‌സിക്കോ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇവയുടെ രുചി വളരെയധികം ഇഷ്ടമായിരിക്കും. ഇവർക്ക് മല്ലിയിലയുടെ രുചി വളരെ മികച്ചതായാവും തോന്നുക. എന്നാല്‍ നിരന്തമായി മല്ലിയിലയുമായി സമ്പര്‍ക്കമുണ്ടാകാത്തവര്‍ക്കാകും ഇതിന്‍റെ ഗന്ധവും രുചിയും അരോചകമാകുന്നതെന്നും ഗവേഷകര്‍ പറയുന്നു.

Why You Hate the Smell and Taste of Coriander Leaves
Coriander Leaves

മനുഷ്യന്റെ പരിണാമത്തില്‍ ഉണ്ടായ സാഹചര്യങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പണ്ട് കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍ സുരക്ഷിതമാണോ എന്നറിയാന്‍ മണത്തു നോക്കുന്നതായിരുന്നു മനുഷ്യന്റെ ശീലം. പ്രത്യേകിച്ച് കയ്പ്പ് അല്ലെങ്കില്‍ രൂക്ഷഗന്ധമുള്ളവയെ വിഷാംശമുള്ളതായാണ് അന്നവർ കണക്കാക്കിയിരുന്നത്.

ഇനി കുട്ടികളിലാണെങ്കില്‍ അവരുടെ ടേസ്റ്റ് ബഡ്‌സ് സെന്‍സിറ്റീവ് ആയതിനാല്‍ ഇത്തരം രുചികളെയും മണത്തെയും അവര്‍ പെട്ടെന്ന് നിരസിക്കുകയാണ് പതിവ്. നിരന്തരമായി അത് കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി മാത്രമേ അവരെകൊണ്ട് അത് കഴിക്കാന്‍ ശീലിപ്പിക്കാന്‍ സാധിക്കു. മല്ലിയില മാത്രമല്ല ഈ വിഭാഗത്തില്‍പ്പെടുന്ന മറ്റുചില ഇലകളാണ് തുളസി (ബേസില്‍), മിന്റ് എന്നിവ. ഇവയുടെയും രുചിയും ഗന്ധവും പെട്ടെന്ന് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല.
Content Highlights: Do you Know why you hate Coriander?

dot image
To advertise here,contact us
dot image