

ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സിൽ ഓൾ ഔട്ടാക്കി ഓസ്‌ട്രേലിയ. 164 റൺസാണ് ഇംഗ്ലണ്ട് ഇന്നിങ്സിൽ നേടിയത്. 40 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ ഓസീസ് പേസർമാർ എറിഞ്ഞിട്ടു. ഓസീസിന് വിജയത്തിലേക്ക് ആവശ്യമായത് 205 റൺസാണ്.
ഓസീസ് പേസർമാരായ മിച്ചൽ സ്റ്റാർക്ക്, സ്‌കോട്ട് ബോളണ്ട്, ബ്രണ്ടൻ ഡോഗെറ്റ് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ഓസീസ് നിരയിൽ ഗസ് അറ്റ്കിൻസൺ( 37 ), ഒല്ലി പോപ്പ്(33 ), ബെൻ ഡക്കറ്റ്(28), ബ്രെയ്‌ഡൻ കെയ്സൻ (20 ) എന്നിവർ ഭേദപ്പെട്ട സംഭാവന നൽകി.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 172 റൺസിന് മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 132 റൺസിൽ എല്ലാവരും പുറത്തായിരുന്നു. ഏഴ് വിക്കറ്റെടുത്ത് ഇംഗ്ലണ്ടിനെ തകർത്ത ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് അഞ്ച് വിക്കറ്റ് നേട്ടത്തിലൂടെ ഇംഗ്ലീഷ് നായകൻ മറുപടി നൽകുകയായിരുന്നു.
Content Highlights: