

രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ചു വിക്കറ്റിന് തകർത്ത് ന്യൂസിലാന്‍ഡ്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ കിവികൾ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
മഴയെ തുടര്‍ന്ന് 34 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 248 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഷായ് ഹോപ്പ് സെഞ്ച്വറി നേടി. 69 പന്തില്‍ 109 റൺസാണ് ഹോപ്പ് നേടിയത്. വിന്‍ഡീസ് നിരയില്‍ ഹോപ്പിന് പുറമെ മറ്റാര്‍ക്കും 30നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ പോലും സാധിച്ചില്ല നതാന്‍ സ്മിത്ത് നാലും കെയ്ല്‍ ജെയ്മിസണ്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 33.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 90 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. രചിന്‍ രവീന്ദ്ര 56 റൺസ് നേടിയും ടോം ലാഥം 39 റൺസ് നേടിയും മിച്ചല്‍ സാന്റ്‌നര്‍ 34 റൺസ് നേടിയും പിന്തുണ നൽകി.
Content Highlights: New Zealand beat West Indies for 5 wickets, shai hpe century, conway fifty