

ചപ്പാത്തിയെന്ന് പറയുമ്പോള്‍ തന്നെ മനസില്‍ ആദ്യം ഓടിയെത്തുക നല്ല ഗോതമ്പുമാവു കൊണ്ടുണ്ടാക്കിയ ചൂടുള്ള ഒരു വിഭവമാകും. ആട്ടയും ഗോതമ്പും കൊണ്ടുമാത്രമല്ല, മറ്റൊരു ഐറ്റം കൊണ്ടും നല്ല രുചികരവും ആരോഗ്യകരവുമായ ചപ്പാത്തി ഉണ്ടാക്കാമെന്ന് അറിയാമോ? അടുക്കളയില്‍ സ്ഥിരമായി പാചകം ചെയ്യുന്നവര്‍ക്ക് അടുത്തറിയാവുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒരു സാധനമാണ് ഈ ചപ്പാത്തിയുടെ പ്രധാന ചേരുവ.
പ്രമേഹ രോഗികള്‍ക്കും അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ചപ്പാത്തി ബെസ്റ്റ് ഓപ്ഷന്‍ കൂടിയാണ്. മറ്റൊന്നുമല്ല നമ്മുക്കെല്ലാം പരിചിതമായ റാഗിയാണ് ആ ഐറ്റം. ചപ്പാത്തി ഉണ്ടാക്കാനായി ഗോതമ്പ് മാവ് കുഴക്കുന്ന അതേപോലെ റാഗിപ്പൊടി നല്ലരീതിയില്‍ കുഴച്ചെടുക്കാം. ഇതുപയോഗിച്ച് ചപ്പാത്തിയോ റൊട്ടിയോ ഉണ്ടാക്കുകയും ചെയ്യാം. റാഗി കൊണ്ടുള്ള പുട്ടും, ദോശയും, കഞ്ഞിയുമൊക്കെ ഉണ്ടാക്കി കഴിക്കാത്തവര്‍ ചുരുക്കമാകും. അവര്‍ക്ക് ഈ ചപ്പാത്തിയും ധൈര്യമായി പരീക്ഷിക്കാം.

ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്തുമെന്നതും റാഗിയുടെ പ്രത്യേകതയാണ്. ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുള്ള റാഗി ദഹിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നതിനാല്‍ വയറുനിറഞ്ഞു തന്നെയിരിക്കും. ക്ഷീണവും പെട്ടെന്ന് ഉണ്ടാവില്ല. കാല്‍സ്യം കൊണ്ടും സമ്പുഷ്ടമായ റാഗി എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കും. ഇതിന് പുറമേ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയുമില്ല.
നാരുകള്‍ ദഹനക്കേടിന് ഒരു പരിഹാരമാകുമ്പോള്‍ കാല്‍സ്യത്തിന്റെ സാന്നിധ്യം മൂലം കുട്ടികളിലെ വളര്‍ച്ചയ്ക്കും മുതിര്‍ന്നവരിലുണ്ടാകുന്ന എല്ലുതേയ്മാനത്തിനും പരിഹാരമായ റാഗി നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അത് ചപ്പാത്തിയുടെ രൂപത്തിലായാല്‍ ഹെല്‍ത്തിയും ഒപ്പം ടേസ്റ്റിയുമാകും.
Content Highlights: about healthy and tasty Ragi Chapati