സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം; കെ ശ്രീകണ്ഠനെ പുറത്താക്കി സിപിഐഎം

വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു

സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വം; കെ ശ്രീകണ്ഠനെ പുറത്താക്കി സിപിഐഎം
dot image

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠനെ പുറത്താക്കി സിപിഐഎം. ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ആണ്. 2008 മുതല്‍ ഉള്ളൂരില്‍ നിന്നുള്ള ലോക്കല്‍ കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്‍.

വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ശ്രീകണ്ഠന്‍ കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കടകംപള്ളി പറഞ്ഞു പറ്റിച്ചുവെന്നും തയ്യാറെടുക്കാന്‍ ആദ്യം നിര്‍ദേശം നല്‍കിയശേഷം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമായിരുന്നു ശ്രീകണ്ഠന്‍ പറഞ്ഞത്. തയ്യാറെടുക്കാന്‍ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോയെന്നും ശ്രീകണ്ഠന്‍ വിമര്‍ശിച്ചിരുന്നു.

Content Highlights: CPIM expels K Sreekandan Thiruvananthapuram

dot image
To advertise here,contact us
dot image