ഷെയ്ഖ് ഹസീന വിവാദം; ഇന്ത്യ-ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു

ബംഗ്ലദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

ഷെയ്ഖ് ഹസീന വിവാദം; ഇന്ത്യ-ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് പരമ്പര മാറ്റിവെച്ചു
dot image

അടുത്ത മാസം ബംഗ്ലദേശുമായി നടത്താനിരുന്ന വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയും ട്വന്റി20യും മാറ്റി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) ആണ് ഇക്കാര്യം ഔദ്യോഗികമായി തന്നെ അറിയിച്ചത്. മൂന്ന് മത്സരങ്ങളായിരുന്നു ഏകദിന പരമ്പരയിലും ടി 20 പരമ്പരയിലും ഉണ്ടായിരുന്നത്, കൊൽക്കത്തയും കട്ടക്കുമായിരുന്നു പരമ്പരയിലെ മത്സരവേദികൾ.

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു വധശിക്ഷ വിധിച്ച സംഭവുമായി ബന്ധപ്പെട്ട രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് നടപടി. നേരത്തെ ബംഗ്ലദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.

ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് നിലവിൽ അഭയം പ്രാപിച്ചിട്ടുള്ളത്. ഹസീനയെ ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യ ഹസീനയെ കൈമാറാൻ വിസമ്മതം പ്രകടിപ്പിച്ചതായി കേന്ദ്ര സർക്കാർ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബി സി സി ഐയുടെ ഈ പ്രഖ്യാപനം.

Content Highlights: india-Bangladesh women's cricket series postponed

dot image
To advertise here,contact us
dot image