75ലും ചെറുപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യം

പ്രധാനമന്ത്രിയുടെ ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ഭക്ഷണശീലത്തെക്കുറിച്ചും

75ലും ചെറുപ്പം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യം
dot image

30 കഴിഞ്ഞതും മുട്ടുവേദന, കിതപ്പ് എന്നെല്ലാം പരാതി പറയുന്നവരാണോ നിങ്ങള്‍..പ്രായം വെറും നമ്പറല്ലേ എന്ന് ചോദിച്ച് ചുറുചുറുക്കോടെ ജീവിക്കുന്നവരോട് അല്പം അസൂയ തോന്നിയിട്ടുമില്ലേ..എന്താണ് അവരുടെ ആ ഉന്മേഷത്തിന്‍റെയും ആരോഗ്യത്തിന്‍റെയും രഹസ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ. ചിട്ടയായ ജീവിതശൈലിയാണ് അതിന്‍റെ രഹസ്യം. 75ലും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഊര്‍ജസ്വലനായി നടക്കുന്നത് കണ്ടിട്ടില്ലേ. അതിന് കാരണം അച്ചടക്കമുളള ജീവിത ശൈലിയും ചിട്ടയുളള ഭക്ഷണക്രമവുമാണ്. പ്രധാനമന്ത്രിയുടെ ഭക്ഷണക്രമങ്ങള്‍ എന്തൊക്കെയാണന്ന് നോക്കാം.

ലെക്‌സ് ഫ്രിഡ്മാന്റെ ഏറ്റവും പുതി അഭിമുഖത്തിലാണ് തന്റെ ഫിറ്റ്‌നെസിനെക്കുറിച്ചും ആഹാര ശീലങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞത്. ഉപവാസവും തന്റെ ജീവിതചര്യയുടെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്. തനിക്ക് ഉപവാസം ഭക്തിയാണെന്നും സ്വയം അച്ച
ടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം ഒരു ഭക്ഷണം

'ചതുര്‍മ' എന്ന രീതിയാണ് ഭക്ഷണകാര്യത്തില്‍ പ്രധാനമന്ത്രി പിന്തുടരുന്നത്. ജൂണ്‍ മധ്യത്തിലും നവംബര്‍ മാസത്തിനും ഇടയില്‍ 24 മണിക്കൂറില്‍ ഒരു പ്രാവശ്യം മാത്രം വയറുനിറയെ ഭക്ഷണം കഴിക്കുക. ഇപ്പോള്‍ ഏകദേശം നാലര മാസമായി 24 മണിക്കൂറില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്ന ഈ രീതി അദ്ദേഹം പിന്തുടരുകയാണെന്നാണ് അഭിമുഖത്തില്‍ പറഞ്ഞത്.

ചൂടുവെള്ളം കുടിക്കുന്ന ശീലം
ശാര്‍ദിയ നവരാത്രി സമയത്ത് താന്‍ ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കുകയും ചൂടുവെള്ളം മാത്രമേ കുടുക്കൂ എന്നും അദ്ദേഹം പറയുന്നു. ചൂടുവെള്ളം കുടിക്കുന്നത് മുന്‍പും തന്റെ ജീവിതശൈലിയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുരിങ്ങ പറോട്ടയും ആയുര്‍വ്വേദ ഭക്ഷണങ്ങളും

പ്രധാനമന്ത്രി മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലില്‍ തനിക്ക് ഏറ്റവും ഇഷ്ടമുളള മുരിങ്ങ പറോട്ടയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ മുരിങ്ങയില അണുബാധകളില്‍ നിന്നും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്നും സംരക്ഷിക്കുന്നു. ഇത് കൊളസ്ട്രാള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം ശരിയായി നിലനിര്‍ത്താനും സഹായിക്കുന്നു. ധാരാളം നാരുകളാല്‍ സമ്പന്നമായതുകൊണ്ട് ഇവ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും മലബന്ധം തടയുകയും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 2021 ല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലില്‍ തനിക്ക് ആര്യവേപ്പ് പൂക്കള്‍, വേപ്പില, കല്‍ക്കണ്ടം ഇവയോടൊക്കെയുളള ഇഷ്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു.

ഖിച്ചടി, ധോക്ല
ഖിച്ചടിയിടുടെ വലിയ ആരാധകനാണ് പ്രധാനമന്ത്രി. അതുപോലെ കടലമാവ്, സൂചിഗോതമ്പ്, മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ധോക്ലയുടെയും. ഇതിനോടൊപ്പം പച്ചമുളകും കടുകും എണ്ണയും ചേര്‍ത്ത് ഒരു ടെമ്പറ്റും കൂടിയുണ്ട്.

Content Highlights :Want to know the secret to 75-year-old Prime Minister Narendra Modi's health?

dot image
To advertise here,contact us
dot image