
മുട്ട ഓംലെറ്റ് ഉണ്ടാക്കാന്‍ തുടങ്ങി അത് മുട്ട സ്‌ക്രാംബിള്‍ ആയി മാറാറുണ്ടോ? പലപ്പോഴും മുട്ട പാനില്‍ ഒട്ടിപ്പിടിക്കുന്നതോ, അല്ലെങ്കില്‍ തിരിച്ചിടുമ്പോള്‍ പൊട്ടിപോകുന്നതോ ആയിരിക്കും കാരണം. പക്ഷെ അല്പം ക്ഷമയും ചില ട്രിക്കുകളുമുപയോഗിക്കുകയാണെങ്കില്‍ പൊട്ടിപ്പോകാതെ നല്ല മൊരിഞ്ഞ ഓംലെറ്റ് നിങ്ങള്‍ക്കും ഈസിയായി ഉണ്ടാക്കാം.
മുട്ട ഓംലെറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാന്‍ മുതല്‍ ശ്രദ്ധിക്കണം. പാനിന്റെ വലിപ്പം തീരം ചെറുതാകാനോ വലുതാകാനോ പാടില്ല. വലുതായാല്‍ മുട്ട ഒഴുകിപ്പരന്ന് വളരെ കനം കുറഞ്ഞ ഓംലെറ്റായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. 8-10 ഇഞ്ചിന്റെ നോണ്‍സ്റ്റിക്ക് പാന്‍ ഉപയോഗിക്കുക. ഇത് കൈകാര്യം ചെയ്യാനും എളുപ്പമായിരിക്കും.
മുട്ട ഓംലെറ്റിനായി തയ്യാറാക്കുമ്പോള്‍ മറ്റ് ചേരുവകളുമായി ചേര്‍ത്ത് നല്ല പോലെ അടിച്ചുപതപ്പിക്കണം. അങ്ങനെ ചെയ്താല്‍ ഓംലെറ്റ് പാകമായി വരുമ്പോള്‍ ഫോള്‍ഡ് ചെയ്യാന്‍ എളുപ്പമായിരിക്കും.
അടുപ്പിലെ തീ കുറച്ചോ മീഡിയം തീയിലോ വേണം ഓംലെറ്റ് പാകം ചെയ്യാന്‍. തീ കൂടുതല്‍ ആണെങ്കില്‍ വളരെ വേഗത്തില്‍ മുട്ട ഡ്രൈ ആകുകയും പൊട്ടിപ്പോകുകയും ചെയ്യും.
ഓംലെറ്റില്‍ ചേര്‍ക്കുന്ന ഫില്ലിങ് കൂടിപ്പോകാതെ ശ്രദ്ധിക്കണം. കൂടുതലായിക്കഴിഞ്ഞാല്‍ മടക്കുമ്പോള്‍ പൊട്ടിപ്പോകാന്‍ സാധ്യത ഏറെയാണ്. ചീസ് വെജിറ്റബിള്‍സ് എന്നിവ നല്ല പോലെ ചെറുതാക്കി അരിഞ്ഞതുവേണം ചേര്‍ക്കാന്‍.
പാനില്‍ ആവശ്യത്തിന് എണ്ണമയം ഇല്ലെങ്കില്‍ മുട്ട അതില്‍ ഒട്ടിപ്പിടിക്കുകയും മറിച്ചിടാനായി ശ്രമിക്കുമ്പോള്‍ പൊട്ടിപ്പോകുകയും ചെയ്യും. അതിനാല്‍ ആവശ്യത്തിന് എണ്ണമയം പാനിന് ഉണ്ടെന്ന് ഉറപ്പുവരുത്തണം. ചിലര്‍ പലതരം ഓയിലുകളുടെ ഒരു മിശ്രിതമാണ് ഉപയോഗിക്കാറുള്ളത്. ചിലര്‍ ബട്ടര്‍ ഉപയോഗിക്കും.
അതുപോലെ വേവാന്‍ സമയം കൊടുക്കണം. നല്ല പോലെ വെന്തതിന് ശേഷം മാത്രം മറിച്ചിടുക. മറിച്ചിടുന്നതും ശ്രദ്ധാപൂര്‍വം ആയിരിക്കണം. സിലിക്കണ്‍ ചട്ടുകം അതിനായി ഉപയോഗിച്ചാല്‍ നന്നായിരിക്കും.
ഇത്രയും ശ്രദ്ധിച്ചിട്ടും പൊട്ടിപ്പോയാല്‍ എന്തുചെയ്യും?
മറിച്ചിടാതെ ഫോള്‍ഡ് ചെയ്യുകയാണ് വേണ്ടത്. അതിനിടയില്‍ പൊട്ടിപ്പോയാല്‍ ആ പൊട്ടല്‍ വന്ന ഭാഗത്ത് അല്പം ചീസ് ഇട്ടുകൊടുക്കാം. അത് ഒരു പശ പോലെ പ്രവര്‍ത്തിക്കും.
ഇനി പാനില്‍ ഒട്ടിപ്പിടിച്ചു എന്ന് കരുതുക. മറ്റ്് വഴിയൊന്നുമില്ല, നല്ല എഗ്ഗ് സ്‌ക്രാംബിള്‍ തയ്യാറാക്കുക.
പാകം കൂടിപ്പോയി ഡ്രൈ ആയാല്‍ ചട്‌നിയോ മറ്റോ ഉപയോഗിച്ച് മോയ്ചര്‍ ചെയ്യാം.
ഇക്കാര്യങ്ങള്‍ അവഗണിക്കണം
തണുത്ത പാന്‍ ഉപയോഗിക്കുന്നത് അവഗണിക്കണം
ഉപ്പ് നേരത്തേ ചേര്‍ക്കരുത്. മുട്ട വല്ലാതെ വെള്ളം പോലെ ആകരുത്.
Content Highlights: Omelette Mastery: Tips and Tricks for a Flawless Finish