
കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് ചിക്കന്‍ പൊട്ടിത്തെറിച്ചതും ഹോട്ട് ഗാര്‍ലിക് സോസും തയ്യാറാക്കാം
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ (breastpiece)-200gm
കാശ്മീരി മുളക് -15 എണ്ണം
കൊച്ചമ്മിണീസ് ചിക്കന്‍ മസാല-3tspoon
വിനാഗിരി-ഒന്നര ടീസ്പൂണ്‍
വെളുത്തുള്ളി-6 അല്ലി
സണ്‍ഫ്‌ലവര്‍ ഓയില്‍-ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
മൈദ-1 spoon
കോണ്‍ഫ്‌ലോര്‍-ഒന്നേ മുക്കാല്‍ ടേബിള്‍ സ്പൂണ്‍
വെള്ളം-ആവശ്യത്തിന്
സോയാസോസ് -ഒന്നര ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
മുട്ട-1 എണ്ണം
സമൂസ ഷീറ്റ്- ആവശ്യത്തിന്
പഞ്ചസാര-അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കൊച്ചമ്മിണീസ് ചിക്കന്‍ മസാല ഉപയോഗിച്ച് നല്ല മൊരിഞ്ഞതും, ടേസ്റ്റിയുമായ ചിക്കന്‍ പൊട്ടിത്തെറിച്ചത് ഉണ്ടാക്കിയാലോ, ഇത് നല്ലൊരു സ്‌നാക്‌സ് ഐറ്റം ആണ്. അതിലേക്ക് ഹോട്ട് ഗാര്‍ലിക് സോസും കൂടി തയ്യാറാക്കുന്നുണ്ട്. ചിക്കന്‍ പൊട്ടിത്തെറിച്ചത് ഉണ്ടാക്കാനായി 15 കാശ്മീരി മുളക് നന്നായി ബോയില്‍ ചെയ്യുക. അതിലേക്ക് 3അല്ലി വെളുത്തുള്ളി, അര ടീസ്പൂണ്‍ വിനാഗിരി, ബോയില്‍ ചെയ്ത കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം 200 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ ഒട്ടും കനമില്ലാതെ നീളത്തില്‍ അരിഞ്ഞെടുക്കുക. അതിലേക്ക് മുമ്പേ അരച്ചെടുത്ത വെച്ച കാശ്മീരി മുളക് രണ്ട് ടേബിള്‍സ്പൂണ്‍ ചേര്‍ക്കുക. കുറച്ച് കാശ്മീരി പേസ്റ്റ് സോസ് ഉണ്ടാക്കുന്നതിന് മാറ്റിവയ്ക്കുക. പിന്നീട് മൂന്ന് ടേബിള്‍സ്പൂണ്‍ കൊച്ചമ്മിണീസ് ചിക്കന്‍ മസാല, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, അര ടീസ്പൂണ്‍ വിനാഗിരി, അര ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ സോയാസോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് 20 മിനിറ്റ് മാറ്റി വയ്ക്കുക. മാഗ്‌നൈറ്റ് ചെയ്ത ചിക്കനിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മൈദ, ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ലോര്‍, ഒരു മുട്ട എന്നിവ നന്നായി ചേര്‍ത്തു പിടിപ്പിക്കുക. ശേഷം സമൂസ ഷീറ്റ് കനം കുറച്ച് റിബണ്‍ ഷേപ്പില്‍ കട്ട് ചെയ്ത് എടുക്കുക. ഒരു പാത്രം എടുത്ത് അതിലേക്ക് കട്ട് ചെയ്ത് കുറച്ചു സമൂസ ഷീറ്റ് ഇട്ടുകൊടുത്ത് അതിനുമുകളില്‍ മാഗ്‌നേറ്റ് ചെയ്ത ചിക്കന്‍ ഒരു പീസ് വെച്ച് അതിനുമുകളില്‍ വീണ്ടും കട്ട് ചെയ്ത് സമൂസ ഷീറ്റ് ഇട്ടുകൊടുത്ത് കൈകൊണ്ട് നന്നായി ഒന്ന് ഷേപ്പ് ചെയ്‌തെടുക്കുക. ഇതുപോലെ എല്ലാം ചെയ്‌തെടുക്കാം. ശേഷം സണ്‍ഫ്‌ലവര്‍ ഓയില്‍ പൊരിച്ചെടുക്കുക. ഇങ്ങനെ നല്ല ക്രിസ്പിയും, ടേസ്റ്റിയുമായ ചിക്കന്‍ പൊട്ടിത്തെറിച്ചത് തയ്യാറാക്കി എടുക്കാം.
ഹോട്ട് ഗാര്‍ലിക് സോസ് തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ കുറച്ച് സണ്‍ഫ്‌ലവര്‍ ഓയില്‍ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ചേര്‍ത്ത് ഒന്നു വഴറ്റിയെടുക്കുക അതിലേക്ക് മുമ്പേ ഉണ്ടാക്കി വെച്ചിരിക്കുന്ന കാശ്മീരി പേസ്റ്റ് രണ്ട് ടേബിള്‍ സ്പൂണ്‍ ചേര്‍ത്ത് കൊടുത്ത് അതിന്റെ പച്ചമണം മാറുന്നതുവരെ ഒന്ന് വഴറ്റി കൊടുക്കുക. ശേഷം അര ടീസ്പൂണ്‍ സോയാസോസ്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂണ്‍ പഞ്ചസാര, കാല്‍ ടീസ്പൂണ്‍ കോണ്‍ഫ്‌ലോര്‍ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ മിക്‌സ് ചെയ്തതും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അപ്പോള്‍ പൊളിയായിട്ടുള്ള ഹോട്ട് ഗാര്‍ലിക് സോസ് തയ്യാറാക്കി എടുക്കാം.
Content Highlights: kochammini foods cooking competition chicken fry