ഓണത്തിന് സ്റ്റാറാവാൻ പനീറും ചീരയും കൊണ്ട് ഒരു അടിപൊളി റെസിപ്പി

കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് തയ്യാറാക്കിയ 'സ്പിനാച് പനീര്‍ കറിയുടെ രുചിക്കൂട്ട് ഇതാ…

dot image

ഈ ഓണത്തിന് പനീറും ചീരയും കൊണ്ട് ഒരു വെറൈറ്റി വിഭവം ട്രൈ ചെയ്താലോ ? കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനി സ്മിതാ പി കെ തയ്യാറാക്കിയ 'സ്പിനാച് പനീര്‍ കറിയുടെ രുചിക്കൂട്ട് ഇതാ…

'സ്പിനാച് , പനീര്‍ കറി

ചേരുവകൾ

പാലക് അരിഞ്ഞത് 2 കപ്പ്,
പനീര്‍ ഗ്രേറ്റ് ചെയ്തത് 2 കപ്പ്,
കടലപ്പൊടി 2 ടീസ്പൂണ്‍,
ഗരം മസാല 1/2 ടീസ്പൂണ്‍,
മഞ്ഞള്‍ പൊടി 1/2ടീസ്പൂണ്‍ ,
കിച്ചന്‍ കിങ് മസാല 1/2ടീസ്പൂണ്‍,
കടുകെണ്ണ ഒരു ടീസ്പൂണ്‍,
തൈര് 1/2 കപ്പ്,
കൊച്ചമ്മിണീസ് കാശ്മീരി ചില്ലി 1 ടീസ്പൂണ്‍,
വെളുത്തുള്ളി 1 ടീസ്പൂണ്‍,
ഉപ്പ് ആവശ്യത്തിന്,
കസൂരി മെത്തി 1 ടീസ്പൂണ്‍,
സവാള 1,
തക്കാളി 2,
ബട്ടര്‍ 2 ടേബിള്‍ സ്പ്പൂണ്‍,
ഫ്രഷ് ക്രീം 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവ എണ്ണ ചുടാക്കി പൊടികള്‍ ഓരോന്നായി മിക്‌സ് ചെയുക, ശേഷം പൊടികള്‍ തൈരില്‍ മിക്‌സ് ചെയ്ത് വെക്കുക,
മൂന്നാമത്തെ ചേരുവ ബട്ടര്‍ ചുടാക്കി വഴറ്റുക കാശ്മീരി ചില്ലി ചേര്‍ക്കുക. ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക, പാലക്, പനീര്‍ ചേര്‍ത്ത് വഴറ്റുക, തൈരില്‍ മിക്‌സ് ചെയ്ത് പൊടികള്‍ ചേര്‍ക്കുക. കസൂരി മെത്തി ഫ്രഷ് ക്രീം ചേര്‍ക്കുക. മുകളില്‍ ഒരു പിടി സ്പിനാച്ചും , പനീറും റോസ്റ് ചെയ്തു അലങ്കരിക്കുക.

Content Highlights- A great recipe with paneer and spinach to make it a star for Onam

dot image
To advertise here,contact us
dot image