കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് തയ്യാറാക്കാം; വെറൈറ്റി "ഗ്രീന്‍ വട"

ഈ ഗ്രീന്‍ വട സ്‌പെഷ്യലാണ്

dot image

കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സരിത സുരേഷ് തയ്യാറാക്കിയ ഗ്രീന്‍ വടയുടെ രുചിക്കൂട്ട് ഇതാ…

ഗ്രീന്‍ വട

ചേരുവകള്‍

1.ചെറു പയര്‍ - ഒരു കപ്പ്

2.ഇഞ്ചി -ഒരു കഷ്ണം
3.വെളുത്തുള്ളി -4 അല്ലി
4.മുരിങ്ങയില -രണ്ട് ടേബിള്‍ സ്പൂണ്‍
5.കാരറ്റ് ഗ്രേറ്റ് ചെയ്തത് -കാല്‍ കപ്പ്
6.പച്ചമുളക് - 1 ( ചെറുതായി അരിയുക )
7.സവാള -1 ( ചെറുതായി അരിയുക )
8.മഞ്ഞള്‍ പ്പൊടി - കാല്‍ ടീ സ്പൂണ്‍
മുളക് പൊടി - ഒരു ടീ സ്പൂണ്‍
സാമ്പാര്‍ പൊടി -ഒരു ടീ സ്പൂണ്‍
ജീരകം -ഒരു നുള്ള്
അരിപ്പൊടി -ഒരു ടേബിള്‍ സ്പൂണ്‍
9.മല്ലിയില അരിഞ്ഞത് - ഒരു ചെറിയ സ്പൂണ്‍
10.ഉപ്പ്, എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചെറു പയര്‍ വെള്ളത്തില്‍ മൂന്നു മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം അരച്ചെടുക്കുക. അതിലേക്ക് ഇഞ്ചിയും, വെളുത്തുള്ളിയും ചതച്ചു ചേര്‍ക്കുക. നാലു മുതല്‍ ഒന്‍പതു വരെയുള്ള ചേരുവകളും, ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക.അതില്‍ നിന്നും ഓരോ ചെറിയ ഉരുളകള്‍ എടുത്ത് ചെറിയ വടകളായി പരത്തി എണ്ണയില്‍ വറുക്കുക.

Content Highlights :kochamminis ruchiporu 2025 green vada

dot image
To advertise here,contact us
dot image