കൊച്ചമ്മിണീസ് കറി പൗഡര്‍ കൊണ്ട് ഓണാട്ടുകര ചിക്കന്‍ കറി വച്ചാലോ; സ്പൈസിയാണ് ടേസ്റ്റിയാണ്..

ഇതാ ഒരു വെറൈറ്റി ചിക്കൻ റെസിപ്പി

dot image

കൊച്ചമ്മിണീസ് കറി പൗഡര്‍ കൊണ്ട് മാവേലിക്കര സ്വദേശി വിദ്യ സനൽ തയ്യാറാക്കിയ ഓണാട്ടുകര നാടൻ ചിക്കൻ കറി..രുചികരമായ ചിക്കന്‍കറി എങ്ങനെ പാചകം ചെയ്യാമെന്ന് നോക്കാം

ആവശ്യമായ ചേരുവകൾ


ചിക്കൻ ചെറുതായി മുറിച്ചത് - 1kg
ഉള്ളി -1/2കപ്പ്‌
ഇഞ്ചി വെളുത്തുള്ളി -ആവശ്യത്തിന്
വെളിച്ചെണ്ണ -50ml
മുളകുപൊടി -3 സ്പൂൺ
മല്ലിപ്പൊടി -2 സ്പൂൺ
ചിക്കൻ മസാല -50gm
കടുക് -1 ടീ സ്പൂൺ

പെരുംജീരകപ്പൊടി -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതി

ചുവടുകട്ടിയുള്ള പാത്രം ഗ്യാസ് സ്റ്റൗവിൽ വെക്കുക.തീ കത്തിച്ചതിനുശേഷം വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചുവെച്ചത് അതിലേക്ക് ഇടുക. വഴന്ന് വരുമ്പോൾ ഉള്ളി അരിഞ്ഞുവെച്ചത് അതിലേക്കു ഇടുക.

മുളകുപൊടി മല്ലിപ്പൊടി ചിക്കൻ മസാല എല്ലാം കൂടി ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇടുക. അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക.. തിളച്ച് കുറുകി വരുമ്പോൾ പെരുംജീരകപ്പൊടി ഇട്ടുകൊടുക്കുക.

അതിനുശേഷം കറിവേപ്പില വറ്റൽ മുളക് എന്നിവയെല്ലാം കൂടി ചേർത്ത് താളിച്ച് കറിയിലേക്ക് ഒഴിക്കുക ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. സ്വാദിഷ്ടമായ ചിക്കൻ കറി റെഡി. സെർവ് ചെയ്യുന്ന പാത്രത്തിൽ വിളമ്പാം..

Content Highlight; kochamminis ruchiporu 2025 Onattukara chicken curry

dot image
To advertise here,contact us
dot image