
കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് ചീര വറവ് വട തയ്യാറാക്കിയാലോ
ആവശ്യമായ സാധനങ്ങള്‍
പരിപ്പ് - ഒരു കപ്പ്
കുഞ്ഞുള്ളി / സവോള - 1/4 കപ്പ്
പച്ചമുളക് - 2 എണ്ണം
ചീര - അരിഞ്ഞത് ( ഒരു കപ്പ് )
വറ്റല്‍മുളക് - 2എണ്ണം ( optional )
ഇഞ്ചി - ചെറിയ ഒരു സ്പൂണ്‍ ( optional )
കൊച്ചമ്മിണീസ് സാമ്പാര്‍ പൗഡര്‍ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
4 മണിക്കൂര്‍ കുതിര്‍ത്തു വച്ച പരിപ്പ് അരച്ചു എടുക്കുക. ചീര നന്നായി വൃത്തിയാക്കി ചെറുതായി അരിഞ്ഞു ഒന്ന് പച്ച മണം മാറാന്‍ വഴറ്റുക. കൂടെ കുഞ്ഞുള്ളി, വറ്റല്‍ മുളക്, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ വഴറ്റുക. ശേഷം പരിപ്പ് അരച്ചുവച്ചതിലേക്കു ചേര്‍ത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം കൂടെ കൊച്ചമ്മണീസ് സാമ്പാര്‍ പൊടിയും ചേര്‍ത്തു നന്നായി മിക്‌സ് ചെയ്യുക. ഈകൂട്ട് ഉരുളകളാക്കി വടയുടെ ആകൃതിയില്‍ ആക്കിയെടുത്ത ശേഷം എണ്ണയില്‍ വറുത്തു എടുക്കാം. ചീരവറവ് തയ്യാര്‍!
Content Highlights: kochamminis ruchiporu 2025 cheera varavu