ഊണിനൊപ്പം സ്വാദൂറും വറുത്തരച്ച ചിക്കന്‍ കറി തയ്യാറാക്കിയാലോ?

കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് റഫീന റഫീഖ് തയ്യാറാക്കിയ വറുത്തരച്ച ചിക്കന്‍ കറി

dot image

കൊച്ചമ്മിണീസ് കറിപൗഡര്‍ കൊണ്ട് റഫീന റഫീഖ് തയ്യാറാക്കിയ വറുത്തരച്ച ചിക്കന്‍ കറി..

ആവശ്യമായ സാധനങ്ങള്‍

ചിക്കൻ - 1kg
ഉള്ളി - 4 എണ്ണം
തക്കാളി - 2
പച്ചമുളക് - 5/6 എണ്ണം
ഇഞ്ചി
വെളുത്തുള്ളി അരച്ചത് - ഒന്നര ടേബിൾ സ്പൂൺ
തേങ്ങ - അരമുറി
പെരുംജീരകം
ജീരകം
പട്ട
ഗ്രാമ്പു
മഞ്ഞൾ പൊടി - കാൽ ടീ സ്പൂൺ
മുളക് പൊടി - 1 ടേബിൾ സ്പൂൺ
കുരുമുളക് ചതച്ചത്
ചിക്കൻ മസാലപൊടി - 3 ടേബിൾ സ്പൂൺ
തൈര്
കറിവേപ്പില
വറ്റൽമുളക്
ഉപ്പ്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ചെറുകഷ്ണങ്ങൾ ആക്കിയ ചിക്കൻ വെള്ളം വാർന്നതിനു ശേഷം അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി 2/3 ടേബിൾസ്പൂൺ തൈര്, മഞ്ഞൾ പൊടി, മുളക് പൊടി, കുറച്ചു ചിക്കൻ മസാല പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്ത് നന്നായി കുഴച്ച് ഒരു അര മണിക്കൂർ വെക്കുക.

ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നേരിയതായി മുറിച്ചു വെച്ച ഉള്ളി നന്നായി വഴറ്റി അതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വയറ്റിയതിനുശേഷം ചിക്കൻ ചേർക്കുക. ചിക്കൻ ഒന്ന് കളർ മാറി വന്നാൽ അതിൽ ഉപ്പ് ചേർക്കുക‌. നന്നായി വഴറ്റി അതിൽ ചെറുതായി കട്ട്‌ ചെയ്ത് വെച്ച തക്കാളി ചേർക്കുക. അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക.

ഒരു പാനിൽ കുറച്ചു ജീരകം, പെരുംജീരകം, പട്ട, ഗ്രാമ്പൂ, കുരുമുളക് എന്നിവ ഇട്ട് ചൂടായി വന്നാൽ അതിൽ തേങ്ങ ചിരകിയത് ഇട്ട് നന്നായി ബ്രൗൺ കളർ കിട്ടുന്ന വരെ വറുക്കുക. ഇത് ആറിയതിന് ശേഷം നന്നായി അരച്ചെടുക്കുക. ഈ അരപ്പ് ചിക്കനിൽ ചേർക്കുക. നന്നായി ഇളക്കി ചിക്കൻ മസാലപൊടി ചേർത്ത് വീണ്ടും അടച്ചു വെച്ച് ചെറു തീയിൽ വേവിക്കുക.

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് ഇട്ട് പൊട്ടിയതിനു ശേഷം വറ്റൽ മുളക് കറി വേപ്പില ചേർത്ത് താളിക്കുക. ഇത് ചിക്കൻകറിയിൽ ചേർത്ത് അടച്ചു വെച്ച് തീ ഓഫ് ചെയ്യുക. ഒരു 10 മിനിറ്റ് കഴിഞ്ഞ് വിളമ്പാം.

Content Highlights: kochamminis ruchiporu 2025 Varutharacha Chicken Curry

dot image
To advertise here,contact us
dot image