വെളുത്ത അരി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? എന്നാല്‍ ഇവ അറിഞ്ഞിരിക്കണം

സ്വാദിഷ്ടമായി തോന്നുമെങ്കിലും വെള്ള അരി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

dot image

ദിവസവും ഒരു നേരമെങ്കിലും ചോറ് കഴിക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ അരിയാഹാരം നമ്മുടെ ഭക്ഷണ ശീലങ്ങിലെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. അതില്‍ തന്നെ പലരുടെയും പ്രിയപ്പെട്ടതാണ് വെള്ള അരി അഥവാ വെളുത്ത അരി. സ്വാദിഷ്ടമായി തോന്നുമെങ്കിലും വെള്ള അരി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വെളുത്ത അരിയും രക്തത്തിലെ പഞ്ചസാരയും

ആരോഗ്യ വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് വെളുത്ത അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. വെളുത്ത അരിയില്‍ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡ്ക്‌സ് രേഖപ്പെടുത്തുന്നതിനാല്‍ പെട്ടെന്ന് ദഹിക്കുകയും ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് രക്തത്തിലേക്ക് അതിവേഗം ഗ്ലൂക്കോസ് അടങ്ങിയ പഞ്ചസാര റിലീസ് ചെയ്യുന്നു. ഇത്തരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതോടെ ഇന്‍സുലിന്‍ ഉല്‍പാദനം വേഗത്തിലാകുന്നു. ഇത് പെട്ടെന്ന് നിങ്ങളെ ക്ഷീണിതനാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിവിധ ഇനത്തിലുള്ള വെള്ള അരി വിപണിയിലുണ്ട്. ഇവ ധാന്യത്തിന്‍റെ ഘടനയിലും അതിലെ അന്നജത്തിന്‍റെ അളവിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസങ്ങള്‍ തന്നെയാണ് ശരീരത്തിലെ പഞ്ചസാരയുടെ ഉള്‍പ്പടെ അളവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നത്.
ടൈപ്പ് 2 പ്രമേഹരോഗികളില്‍ വെളുത്ത അരിയുടെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കാം. അത്തരത്തില്‍ വെള്ള അരിയുപയോഗിക്കുന്ന പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

അരി പാകം ചെയ്യുന്ന രീതി

നിങ്ങള്‍ എങ്ങനെയാണ് അരി പാകം ചെയ്യുന്നത് എന്നത് ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. അരിയില്‍ പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാതെ ചെറുകുടലില്‍ ആഗിരണം ചെയ്യപ്പെടുന്നു. അതിനാല്‍ അരി പാകം ചെയ്ത് ഉപയോഗിക്കുന്നതിന് മുന്‍പ് റെഫിജറേറ്ററില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയ്ക്ക് നല്ലതാണ്. ഇത്തരത്തില്‍ സൂക്ഷിക്കുന്നതോടെ അന്നജത്തിന്റെ തന്മാത്ര ഘടനയില്‍ മാറ്റം സംഭവിക്കുകയും ദഹനക്ഷമതയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

ഉപയോഗവും അളവും

നിങ്ങള്‍ കഴിക്കുന്ന ചോറിന്റെ അളവ് വളരെ പ്രധാനമാണ്. അമിതമായ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് പ്രമേഹത്തിന്റെ നിയന്ത്രണത്തെ ബാധിക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍
പ്ലേറ്റിന്റെ പകുതിയെങ്കിലും പച്ചക്കറികളും, കാല്‍ ഭാഗം ലീന്‍ പ്രോട്ടീനും, കാല്‍ ഭാഗം കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും കൊണ്ടെങ്കിലും നിറയ്‌ക്കേണ്ടതുണ്ട്.

പ്രമേഹരോഗികള്‍ അരി ഉപേക്ഷിക്കണോ ?

വിദ്ഗ്ദരുടെ അഭിപ്രായ പ്രകാരം പ്രമേഹരോഗികള്‍ അരി ഉപേക്ഷിക്കണമെന്നില്ല. എന്നാല്‍ ഇതിനെ സമീകൃതാഹാരം ആക്കി മാറ്റാം. അതിനായി ചുവടെ നല്‍കിയിരിക്കുന്ന ഭക്ഷണ ശീലങ്ങള്‍ പാലിക്കുക.

  • സാധ്യമാകുമ്പോള്‍ കൂടുതല്‍ നാരുകളടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുക
  • പ്ലേറ്റിന്റെ പകുതി ഭാഗം സ്റ്റാര്‍ച്ച് ഇല്ലാത്ത പച്ചക്കറികളും പ്രോട്ടീനും കൊണ്ട് നിറയ്ക്കുക.
  • ചില ഭക്ഷണങ്ങളോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ ഭക്ഷണത്തിനുശേഷം നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിരീക്ഷിക്കുക. ഇവയെല്ലാം നിങ്ങൾക്ക് ആരോഗ്യ പരിപാലനത്തിന് സഹായമായേക്കും.
  • മിതമായി മാത്രം അരിയാഹാരം കഴിക്കുക

Content Highlights- Are you a white rice user? Then you should know these things


dot image
To advertise here,contact us
dot image