കേളി ഗേള്‍സ്, ഇക്കാര്യങ്ങള്‍ ചെയ്താല്‍ പണികിട്ടും! സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് പറയുന്നത് കേള്‍ക്കൂ

നിങ്ങളുടെ മുടിയുടെ ചുരുളുകൾ വ്യക്തമായും ആരോഗ്യപരമായും നിലനിർത്തണമെങ്കിൽ നിങ്ങൾ ഒഴിവാക്കേണ്ട ചില സാധാരണ തെറ്റുകളുണ്ട്

dot image

സ്വാഭാവികമായ മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിച്ചാൽ അതിനേക്കാൾ മനോഹരമായി മറ്റൊന്നില്ലെന്ന തിരിച്ചറിവ് പകർന്നത് ലൊറെയ്ൻ മെസീയുടെ കേളി ഗേൾ (CG) മെത്തേഡിന്റെ പ്രചാരമാണ്. അവരുടെ സ്വാഭാവികമായ മുടിച്ചുരുളുകൾ സംരക്ഷിക്കാൻ കേളി മെത്തേഡ് സഹായിക്കുന്നു.

എന്നാൽ മുടി സംരക്ഷിക്കുന്നതിന്റെ റൊട്ടീൻ കണ്ടെത്താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണോ. കേളി ​ഗേൾസ് മുടിയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ശ്രദ്ധിക്കണം. ഇപ്പോഴിതാ നിത അംബാനി, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയവരുടെ ഹെയർ സ്റ്റൈലിസ്റ്റായ അമിത് താക്കൂർ ചുരുണ്ടമുടിക്ക് നൽകുന്ന മുന്നറിയിപ്പുകളാണ് ശ്രദ്ധേയമാകുന്നത്.

"ചുരുണ്ട മുടിയുടെ കെയറിങ് എന്നത് പ്രൊട്ടക്ഷനും കണ്ടീഷനിംഗിനെയുമാണ്! നിങ്ങളുടെ മുടിയുടെ ചുരുളുകൾ വ്യക്തമായും ആരോഗ്യപരമായും നിലനിർത്തണമെങ്കിൽ നിങ്ങൾ ഒഴിവാക്കേണ്ട ചില സാധാരണ തെറ്റുകളുണ്ട്. നിങ്ങളുടെ മുടിയുടെ ചുരുളുകൾ സംരക്ഷിക്കൂ, അവയെ പരിപോഷിപ്പിക്കൂ. പക്ഷേ ഒരുകാര്യം എപ്പോഴും ഓർമ്മിക്കുക, ഒരിക്കലും ഉണങ്ങിയ മുടി ചീകരുത്" എന്ന അടിക്കുറിപ്പോടെയാണ് അമിത് വീഡിയോ പങ്കിട്ടത്. അദ്ദേഹം പരാമർശിച്ച നാല് ‍ടിപ്സ് ഇതാ,

ചുരുണ്ട മുടിയുണ്ടെങ്കിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

  1. യാത്ര ചെയ്യുന്ന സമയങ്ങളിൽ എയർ ഡ്രൈ ചെയ്യുന്നത്

സമയക്കുറവ് ഉള്ള സമയത്ത് മുടി എയർ ഡ്രൈ ചെയ്യുന്നത് നല്ലൊരു ഓപ്ഷനായി തോന്നിയേക്കാം, പക്ഷേ അത് മുടിക്ക് കേടുവരുത്തുമെന്നാണ് അമിത് നിർദേശിക്കുന്നത്. നിങ്ങളിൽ പലരും ബ്ലോ ഡ്രൈ ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ അത് നിങ്ങളുടെ ഹെയർ ഫോളിക്കിളുകൾക്ക് കേടുപാടുകൾ വരുത്തും. മുടി പൊട്ടിപ്പോകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും”, അദ്ദേഹം വിശദീകരിച്ചു.‌

  1. ചുരുണ്ട മുടി ബ്രഷ് ചെയ്യുന്നത്

ചുരുണ്ട മുടി ഒരിക്കലും ബ്രഷ് ചെയ്യരുത്! അമിത് പറയുന്നതനുസരിച്ച്, നിങ്ങളുടെ ചുരുണ്ട മുടി ബ്രഷ് ചെയ്യുന്നത് അവയുടെ സ്വാഭാവികമായ പാറ്റേൺ തകർക്കും. ഇത് മുടിയെ ഫ്രിസ്സി ആക്കുകയും ചെയ്യും.

  1. തെറ്റായ ഉപകരണങ്ങൾ ഉപയോ​ഗിക്കുന്നത്

തെറ്റായ ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ നനഞ്ഞ മുടി വേർപെടുത്തുന്നതും കേടുപാടുകൾക്ക് കാരണമാകും. "ചുരുണ്ട മുടി വളരെ ദുർബലമാണെന്നും നനഞ്ഞിരിക്കുമ്പോൾ കൂടുതൽ ദുർബലമാകുമെന്നും നമുക്കെല്ലാവർക്കും അറിയാം. അതിനാൽ, നിങ്ങളുടെ വിരലുകൾ, വിശാലമായ പല്ലുള്ള ചീപ്പ് അല്ലെങ്കിൽ നനഞ്ഞ ബ്രഷ് ഉപയോഗിച്ച് മുടി അഴിക്കുന്നത് നല്ലതായിരിക്കും" സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് നിർദ്ദേശിച്ചു.

  1. മുടി നനഞ്ഞിരിക്കുമ്പോൾ ഒരു പ്രോഡക്ടും പുരട്ടാതിരിക്കുന്നത്

ചുരുണ്ട മുടിക്ക് പ്രത്യേകിച്ച് കണ്ടീഷനിംഗ് ആവശ്യമാണ്. അതുകൊണ്ട് നനഞ്ഞ മുടിയിൽ ഓരോ പ്രോഡക്ടുകൾ പുരട്ടുക. അങ്ങനെ ചെയ്യുമ്പോൾ അവ പെട്ടെന്ന് വ്യാപിക്കുന്നതിന് സഹായിക്കുന്നു.

അതുകൊണ്ട് അടുത്ത തവണ കുളിക്കുമ്പോഴോ ചുരുണ്ട മുടി സ്റ്റൈലിംഗ് ചെയ്യുമ്പോഴോ ഈ നിർദ്ദേശങ്ങൾ മനസിൽ വയ്ക്കുക.

Content Highlights: Have curly hair? Alia Bhatt, Nita Ambani's hairstylist has the perfect haircare routine for you

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us