വെറൈറ്റിയായി നെല്ലിക്ക തക്കാളി രസം തയ്യാറാക്കിയാലോ?

വ്യത്യസ്തമായി നെല്ലിക്ക തക്കാളി രസം തയ്യാറാക്കിയാലോ?

dot image

നോര്‍മല്‍ രസം കറിയില്‍ നിന്ന് വ്യത്യസ്തമായി നെല്ലിക്ക തക്കാളി രസം തയ്യാറാക്കിയാലോ?

ചേരുവകള്‍
കൊച്ചമ്മിണീസ് മഞ്ഞള്‍പൊടി, ഉലുവ, കടുക്, നല്ലജീരകം)
അരക്കാനുള്ളവ
ഉലുവ -1/2tsp
നല്ലജീരകം -1/2tsp
കടുക് -1/4tsp
ഇഞ്ചി -1 ചെറിയ കഷ്ണം
വെളുത്തുള്ളി -10എണ്ണം
ഇവ മിക്‌സി ജാറില്‍ ഇട്ട് തരു തരുപ്പായി അരച്ചെടുക്കുക.
രസകൂട്ട് തയ്യാറാക്കാന്‍ :
തക്കാളി -2എണ്ണം
നെല്ലിക്ക -2എണ്ണം
പുളി -1നെല്ലിക്ക വലിപ്പത്തില്‍
മഞ്ഞള്‍പൊടി -1/4tsp
ഉപ്പ് -പാകത്തിന്
കായം -1/2ഇഞ്ച് കഷ്ണം
മല്ലിയില അരിഞ്ഞത് -1/2കപ്പ്

പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞെടുക്കുക. തക്കാളി നന്നായി ഉടച്ചത്, നെല്ലിക്ക അരച്ചത്, മഞ്ഞള്‍പൊടി, ഉപ്പ്, കായം ഇവ ചേര്‍ക്കുക. മല്ലിയില ചേര്‍ക്കുക.

വറവിന്
വെളിച്ചെണ്ണ -2tbs
കടുക് -1tsp
നല്ലജീരകം -1tsp
ഉലുവ -1/4tsp
വറ്റല്‍ മുളക് -6pieces
എണ്ണ ചൂടാക്കി വറവിനുള്ള ചേരുവകള്‍ ചേര്‍ത്ത് പൊട്ടിച്ച് അരച്ചുവെച്ച ചേരുവകള്‍ ചേര്‍ത്ത് ബ്രൗണ്‍ നിറമാവുന്നവരെ ഇളക്കുക. രസക്കൂട്ട് ചേര്‍ത്ത് തിള വരുമ്പോള്‍ ഇറക്കുക. ചോറിലൊഴിച്ചോ സൂപ്പായോ ഉപയോഗിക്കാം.

Content Highlights: kochammini foods cooking competition kochammini ruchiporeu resam curry

dot image
To advertise here,contact us
dot image