ഇന്ത്യ - ന്യൂസിലൻഡ് പര്യടനത്തിന് കളമൊരുങ്ങുന്നു; ഷെഡ്യൂൾ പ്രഖ്യാപിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

2026 ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് ഇന്ത്യ - ന്യൂസീലാൻഡ് പോരാട്ടങ്ങൾ നടക്കുന്നത്

ഇന്ത്യ - ന്യൂസിലൻഡ് പര്യടനത്തിന് കളമൊരുങ്ങുന്നു; ഷെഡ്യൂൾ പ്രഖ്യാപിച്ച് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
dot image

വരാനിരിക്കുന്ന ഹോം സീസണിന്‍റെ ഭാഗമായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസീലാൻഡ് പര്യടനത്തിനുള്ള മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ട് ന്യൂസീലാൻഡ് ക്രിക്കറ്റ് ബോർഡ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യയുടെ ടെസ്റ്റ്, ഏകദിനം, ടി20 മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരകളുടെ മത്സരക്രമമാണ് ന്യൂസിലന്‍ഡ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

2026 ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ടി20 മത്സരങ്ങളും, അഞ്ച് ഏകദിനങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. മത്സരങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരമ്പര കൂടിയായിരിക്കും ഈ പര്യടനത്തോടെ അരങ്ങേറാൻ പോകുന്നത്.

നീണ്ട നാളുകളുടെ വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സമ്പൂർണ്ണ പരമ്പരയ്ക്കായി ന്യൂസീലാൻഡിന്റെ മണ്ണിൽ എത്തുന്നത്. 2019 ൽ ആണ് ഇന്ത്യൻ ന്യൂസീലാൻഡിൽ അവസാനമായി ടെസ്റ്റ് മത്സരങ്ങൾ കളിച്ചത്. മാത്രവുമല്ല നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് 5 മത്സരങ്ങളടങ്ങിയ ഒരു ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത് എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്.

Content highlight: India tour of New Zealand 2026 schedule fixtures

dot image
To advertise here,contact us
dot image