തൊപ്പിയുടെ മുകളിലുള്ള ബട്ടണ്‍ കണ്ടിട്ടില്ലേ? ഇതുകൊണ്ട് ഒരു ഉപയോഗമുണ്ട്; എന്താണെന്നല്ലേ?

തൊപ്പി വയ്ക്കുമ്പോള്‍ അതിനുമുകളിലെ ബട്ടണ്‍ എന്താണ്, എന്തിനാണ് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ?

തൊപ്പിയുടെ മുകളിലുള്ള ബട്ടണ്‍ കണ്ടിട്ടില്ലേ? ഇതുകൊണ്ട് ഒരു ഉപയോഗമുണ്ട്; എന്താണെന്നല്ലേ?
dot image

നിങ്ങള്‍ തൊപ്പി വയ്ക്കാന്‍ ഇഷ്ടമുള്ളവരാണോ? വീട്ടില്‍ തൊപ്പികളുടെ ഒരു ശേഖരമുണ്ടോ? തൊപ്പിക്ക് മുകളില്‍ ഒരു ബട്ടണ്‍ കണ്ടിട്ടില്ലേ. ഈ ബട്ടണ്‍ ഇല്ലെങ്കില്‍ തൊപ്പിക്ക് എന്ത് സംഭവിക്കും. എന്താണിതിന്റെ ഉപയോഗം എന്നറിയാമോ?

button on the top of hat

എന്താണ് തൊപ്പിക്ക് മുകളിലുള്ള ബട്ടന്റെ ഉദ്ദേശ്യം

മിക്ക ബേസ്‌ബോള്‍ തൊപ്പികളുടെയും മുകളില്‍ ഉള്ള തുണികൊണ്ട് പൊതിഞ്ഞ ആ ബട്ടണിനെ 'സ്‌ക്വാച്ചി' എന്നും 'സ്‌ക്വാച്ചോ' എന്ന് വിളിക്കാറുണ്ട്. പലരുടെയും വിചാരം ഇത് തൊപ്പിക്ക് ഭംഗി വര്‍ധിപ്പിക്കാനുളളതാണെന്നാണ്. എന്നാല്‍ അതല്ല കാര്യം. തൊപ്പി തയ്യാറാക്കുമ്പോള്‍ അതിന്റെ മിച്ചം വരുന്ന തുണിയുടെ ഭാഗങ്ങള്‍ അതായത് ആറ് പാനലുകളെ ബന്ധിപ്പിക്കുന്ന തുന്നല്‍ ഒരു ബട്ടണ്‍ വച്ച് മൂടി തയ്ച്ചിരിക്കുകയാണ് ചെയ്യുന്നത്.

button on the top of hat

പലതരം ക്യാപ് ബട്ടണുകള്‍

തൊപ്പികള്‍ക്ക് പലതരം ക്യാപ് ബട്ടണുകളുണ്ട്.
സ്‌ക്രീന്‍ പ്രിന്റഡ് ബട്ടണ്‍-ഈ ബട്ടണില്‍ ഒരു ചിത്രമോ വാചകമോ പ്രിന്റ് ചെയ്യാം.
എംബോസ്ഡ് മെറ്റല്‍ ബട്ടണ്‍-ബട്ടണില്‍ ഒരു ലോഗോ ചേര്‍ക്കാം
ലേബല്‍ ബട്ടണ്‍-ഏതെങ്കിലും ഒരു ബ്രാന്‍ഡിന്റെ പേര് തുണിയില്‍ നെയ്‌തെടുക്കുന്നത്.
മെറ്റല്‍ ബട്ടണ്‍ -ഇത്തരം ബേസ്‌ബോള്‍ തൊപ്പിയുടെ മുകളിലെ ബട്ടണ്‍ ഒരു മെറ്റല്‍ വിവറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

button on the top of hat

തൊപ്പിയുടെ ടോപ്പ് ബട്ടണ്‍ നീക്കം ചെയ്താല്‍ എന്ത് സംഭവിക്കും

തയ്യല്‍ മറയ്ക്കാനും തൊപ്പിക്ക് ഒരു ഭംഗി നല്‍കാനും പലതരം ബട്ടണുകള്‍ ഉപയോഗിച്ചാണ് തൊപ്പികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ ബട്ടണുകള്‍ നീക്കം ചെയ്യാവുന്നവയാണ്. ഇവ നീക്കം ചെയ്യാവുന്നതാണെങ്കിലും ചില അവസരങ്ങളില്‍ ഇവ നീക്കം ചെയ്താല്‍ തൊപ്പിയില്‍ ഒരു ദ്വാരം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇന്നത്തെക്കാലത്ത് ചില ക്യാപ്പുകള്‍ ബട്ടണ്‍ ഇല്ലാതെയും വിപണിയില്‍ ലഭ്യമാണ്. എങ്കിലും പരമ്പരാഗതമായ തൊപ്പികളില്‍ സ്‌ക്വാച്ചി ഒരു പ്രധാന ഘടകമാണ്.

Content Highlights :Do you know what the button on top of hats is used for? What happens if you remove the top button of a hat?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image