
ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഈവന്റായ മെറ്റ് ഗാലയില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങളും. ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി തുടങ്ങിയ ഇന്ത്യന്‍ താരങ്ങളാണ് മെറ്റ് ഗാലയില്‍ സ്റ്റാറായത്. ഇത്തവണത്തെ മെറ്റ് ഗാല തീം സൂപ്പര്‍ഫൈന്‍ ടെയ്‌ലറിങ് ബ്ലാക്ക് സ്‌റ്റൈല്‍ എന്നിവയായിരുന്നു. മാന്‍ഹാട്ടനിലാണ് മെറ്റ് ഗാല നടത്തുന്നത്. മാന്‍ഹട്ടനിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫണ്ട് സമാഹരണത്തിനായാണ് ഈ ഇവന്റ് നടത്തുന്നത്.
സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മെറ്റ് ഗാല ബ്ലൂ കാര്‍പെറ്റില്‍ സ്‌റ്റൈലിഷായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ എത്തിയത്. 'സൂപ്പര്‍ഫൈന്‍: ടെയ്‌ലറിംഗ് ബ്ലാക്ക് സ്റ്റൈല്‍' എന്നതായിരുന്നു ഇത്തവണത്തെ മെറ്റ് ഗാല തീം. തീമിനോട് നൂറുശതമാനം നീതിപുലര്‍ത്തിക്കൊണ്ടുള്ള ഔട്ട്ഫിറ്റില്‍ തന്നെയാണ് ഷാരൂഖ് എത്തിയത്. ടാസ്മാനിയന്‍ സൂപ്പര്‍ഫൈന്‍ കമ്പിളിയില്‍ മോണോഗ്രാം ചെയ്ത, ജാപ്പനീസ് ഹോണ്‍ ബട്ടണുകളുള്ള നീളമേറിയ കോട്ട് ആണ് നടന്‍ ധരിച്ചത്. കൈകൊണ്ട് കാന്‍വാസ് ചെയ്തതും, പീക്ക് കോളറും വീതിയേറിയ ലാപ്പലുകളുമുള്ള സിംഗിള്‍ ബ്രെസ്റ്റഡ് കോട്ടാണിത്. ക്രേപ്പ് ഡി ചൈന്‍ സില്‍ക്ക് ഷര്‍ട്ടും ടൈലര്‍ ചെയ്ത സൂപ്പര്‍ഫൈന്‍ കമ്പിളി ട്രൗസറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗര്‍ഭിണിയായിരിക്കേയാണ് കിയാര അദ്വാനി മെറ്റ് ഗാലയില്‍ എത്തിയത്. നിറവയറില്‍ താരം ബ്ലൂ കാര്‍പെറ്റില്‍ തിളങ്ങി. മെറ്റ്ഗാല റെഡ് കാര്‍പെറ്റില്‍ ബേബി ബംപുമായെത്തുന്ന ആദ്യ ഇന്ത്യന്‍ നടിയാണ് കിയാര. ഗൗരവ് ഗുപ്തയുടെ 'ബ്രേവ്ഹാര്‍ട്സ്' ലുക്കില്‍ എത്തിയ കിയാര മാതൃത്വത്തിന്റെയും കരുത്തിന്റെയും ശാന്തമായ മാറ്റത്തിന്റെയും കഥയാണ് പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചത്. എങ്ങനെയാണ് വ്യക്തിത്വം പാരമ്പര്യമായി ലഭിക്കുന്നതെന്നും തലമുറകളിലൂടെ റീഇമേജിന്‍ ചെയ്യപ്പെടുന്നതെന്നും തന്റെ ഔട്ട്ഫിറ്റിലൂടെ പറയാന്‍ കിയാര ശ്രമിച്ചിട്ടുണ്ട്.
ട്രെഡീഷ്ണല്‍ സ്‌റ്റൈലിനൊപ്പം മോഡേണ്‍ തുന്നല്‍ രീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള ബാല്‍മെയിന്‍ ഗൗണാണ് ഇത്തവണ പ്രിയങ്ക ചോപ്ര തന്റെ മെറ്റ് ഗാല ലുക്കിനായി തിരഞ്ഞെടുത്തത്. റോയല്‍ ലുക്ക് നല്‍കുന്നതാണീ കസ്റ്റമൈസ്ഡ് പോല്‍ക്ക ഡോട്ട് ഔട്ട്ഫിറ്റ്. പുരുഷന്മാരുടെ ടെയില്‍ കോട്ട്, മിലിറ്ററി കട്‌സ് തുടങ്ങിയ വ്യത്യസ്ത ഔട്ട്ഫിറ്റ് രീതികള്‍ കൂടികടലര്‍ന്നതാണ് ഈ ഗൗണ്‍. പങ്കാളി നിക് ജോനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. പ്രിയങ്കയുടെ ഔട്ട്ഫിനിണങ്ങുന്ന വിധം വെള്ള നിറത്തിലുള്ള ഷര്‍ട്ടും, ബ്ലാക്ക് പാന്റുമാണ് നിക് തിരഞ്ഞെടുത്തത്.
പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാന്‍ജ് പഞ്ചാബി രാജാവിന്റെ വസ്ത്രധാരണവുമായാണ് മെറ്റ് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്. തൂവല്‍ തലപ്പാവും ഒന്നിലധികം വജ്രമാലകളും അദ്ദേഹത്തിന്റെ വസ്ത്രത്തിനൊപ്പം ധരിച്ചിരുന്നു. കൂടെ കൈയില്‍ ഒരു സിംഹ തലയുള്ള വാളും പിടിച്ചാണ് ബ്ലൂ കാര്‍പ്പറ്റില്‍ എത്തിയത്.
താരങ്ങള്‍ക്കൊപ്പം മെറ്റ് ഗാലയില്‍ തിളങ്ങി ഇഷ അംബാനിയും. മെറ്റ് ഗാലയ്ക്കായി ഇഷ തിരഞ്ഞെടുത്തത് ഇന്ത്യന്‍ ഡിസൈനര്‍ അനാമിക ഖന്നയെയാണ്. സെമി പ്രഷ്യസ് സ്റ്റോണുകള്‍, ട്രഡീഷണല്‍ പേള്‍ വര്‍ക്കുകള്‍ എന്നിവ തുന്നിച്ചേര്‍ത്ത മനോഹരമായ വസ്ത്രത്തിനായി മണിക്കൂറുകളുടെ അധ്വാനമാണ് വേണ്ടി വന്നതത്രേ. എംബ്രോയ്ഡറി ചെയ്ത വെളുത്ത നിറത്തിലുള്ള കോര്‍സെറ്റും കറുത്ത പാന്റ്സും തറയിലിഴയുന്ന എംബ്രോയ്ഡറി നിറഞ്ഞ കേപ്പുമാണ് ഇഷ ധരിച്ചത്. 20,000 മണിക്കൂറുകളാണ് ഇഷയുടെ ഔട്ട്ഫിറ്റിന് എംബ്രോയ്ഡറി ചെയ്യാന്‍ മാത്രം എടുത്തതെന്ന് ഡിസൈനര്‍ പറയുന്നു. വര്‍ഷങ്ങളായി മെറ്റ്ഗാലയിലെ സ്ഥിരം സാന്നിധ്യമാണ് ഇഷ അംബാനി. ഇത്തവണ വസ്ത്രം കൊണ്ടുമാത്രമല്ല അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കൊണ്ടും ഫാഷനിസ്റ്റകളുടെ ഹൃദയം കീഴടക്കി ഇഷ.
ഇന്ത്യന്‍ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയും മെറ്റ് ഗാലയില്‍ പങ്കെടുത്തു. ഗോള്‍ഡന്‍ എംബ്രോയിഡറിയുള്ള ബ്ലാക്ക് നിറത്തിലുള്ള വസ്ത്രമാണ് മനീഷ് മല്‍ഹോത്ര ധരിച്ചത്. ശില്‍പ്പങ്ങളുടെ എബ്രോയിഡറിയുള്ള ഒരു ഷര്‍വാണി വേറിട്ട് നില്‍ക്കുന്നതായിരുന്നു.
മനീഷ് മല്‍ഹോത്രയുടെ കസ്റ്റം ലുക്കിലാണ് നതാഷ പൂനവല്ല മെറ്റ് ഗാലയിലെത്തിയത്. വിന്റേജ് ഗാര സാരികള്‍ കൊണ്ടാണ് പാവാട നിര്‍മ്മിച്ചത്, മുത്തുകള്‍ പതിച്ച വിന്റേജ് ഫ്രഞ്ച് ലെയ്‌സ് ബ്രേലെറ്റ്, കറുത്ത ഗാര ജാക്കറ്റ്, അറ്റലിയര്‍ ബിസര്‍ നിര്‍മ്മിച്ച ക്രാവറ്റ് എന്നിവയായിരുന്നു ആ പാവാടയുടെ സ്‌റ്റൈല്‍.
Content Highlights: shahrukh khan charisma kiara advani style indian stars sparkle at met gala