ഭൂമിയുടെ അടിത്തട്ടിലെ ചില നിഗൂഢതകള്‍; ആ ആഴമേറിയ ഏഴു സ്ഥലങ്ങള്‍ ഇവയാണ്

ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലങ്ങള്‍ എവിടെയാണെന്ന് നോക്കാം

ഭൂമിയുടെ അടിത്തട്ടിലെ ചില നിഗൂഢതകള്‍; ആ ആഴമേറിയ ഏഴു സ്ഥലങ്ങള്‍ ഇവയാണ്
dot image

ഭൂമിയുടെ ഉപരിതലത്തെ കുറിച്ച് നമുക്കൊരു ധാരണയുണ്ട്. പക്ഷെ ഭൂമിക്കു താഴെ സമുദ്രങ്ങള്‍ക്കും താഴെ ഈ ഗ്രഹത്തിലെ വളരെ നിഗൂഢവും അത്ഭുതകരവുമായ ചില സ്ഥലങ്ങളുമുണ്ട്. പ്രകൃതിയുടെ ഈ അത്ഭുതങ്ങളെ കുറിച്ച് ഇപ്പോഴും ശാസ്ത്രജ്ഞരും വിദഗ്ദരും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതില്‍ ആഴമേറിയ സമുദ്രത്തിന്റെ അടിത്തട്ട് മുതല്‍ ഭൂഗര്‍ഭ ഗുഹകള്‍ വരെ ഇതില്‍പ്പെടുന്നു. ഭൂമിയിലെ ഏറ്റവും ആഴമേറിയ 7 സ്ഥലങ്ങള്‍ ഇതാ.

മരിയാന ട്രെഞ്ച്, പസഫിക് സമുദ്രം

കടല്‍ത്തട്ടിലെ ഏറ്റവും ആഴമേറിയ സ്ഥലമാണ് മരിയാന ട്രെഞ്ച്. ഇവിടുത്തെ ചലഞ്ചര്‍ ഡീപ്പ് എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തേക്കാള്‍ ആഴമുള്ളതാണ്. ഉപരിതലത്തിലുള്ളതിനേക്കാള്‍ 1,000 മടങ്ങ് കൂടുതലാണ് ഇവിടുത്തെ മര്‍ദ്ദം.വളരെ കുറച്ച് മനുഷ്യര്‍ മാത്രമേ ഇതുവരെ ഇവിടെ താഴേക്ക് ഇറങ്ങിയിട്ടുള്ളൂ. പല ജീവികളുടെയും ആവാസ കേന്ദ്രമാണ് ഈ സ്ഥലം. ആഴം: ഏകദേശം 11,000 മീറ്റര്‍ (36,000 അടി)

പ്യൂര്‍ട്ടോ റിക്കോ ട്രെഞ്ച്, അറ്റ്‌ലാന്റിക് സമുദ്രം

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ ഭാഗമായ ഈ കിടങ്ങ് പ്യൂര്‍ട്ടോ റിക്കോയുടെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കരീബിയന്‍ പ്രദേശത്തെ സുനാമിയുടെ സാധ്യതയെയും ഭൂകമ്പ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള സൂചനകള്‍ ഈ കിടങ്ങ് നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഈ കിടങ്ങ് പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ഗവേഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഴം: ഏകദേശം 8,400 മീറ്റര്‍ (27,500 അടി)

ജാവ ട്രെഞ്ച്, ഇന്ത്യന്‍ മഹാസമുദ്രം

സുന്ദ ട്രെഞ്ച് എന്നും അറിയപ്പെടുന്ന ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമാണ്. ഇന്തോനേഷ്യയ്ക്ക് സമീപം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥലം ശക്തമായ ഭൂകമ്പങ്ങള്‍ക്കും സുനാമികള്‍ക്കും കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ട്രെഞ്ച് ചുറ്റുമുള്ള ഭൂമിശാസ്ത്രത്തെ രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആഴം: 7,700 മീറ്റര്‍ (25,300 അടി)

കോല സൂപ്പര്‍ഡീപ്പ് ബോര്‍ഹോള്‍, റഷ്യ

മനുഷ്യന്‍ ഇതുവരെ കുഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ആഴമേറിയ ഇടം സമുദ്രത്തിലല്ല അത് റഷ്യയിലാണ്. ശീതയുദ്ധകാലത്ത് പണികഴിപ്പിച്ച ഒരു കുഴല്‍കിണര്‍ ആണിത്. ഭൂമിക്കടിയില്‍ കണ്ടെത്തിയ ഇടങ്ങളില്‍ വച്ച് ഏറ്റവും ദൂരയാണിത്. തീവ്രമായ താപനിലയും ഡ്രില്ലിംഗ് വെല്ലുവിളികളും കാരണം പദ്ധതി ഒടുവില്‍ ഉപേക്ഷിക്കപ്പെട്ടു. ആഴം: 12,262 മീറ്റര്‍ (40,230 അടി)

ക്രുബേര ഗുഹ, ജോര്‍ജിയ

ഗുഹകളുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ക്രുബേര ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹയാണ്. ഏറ്റവും പരിചയസമ്പന്നരായ ഗവേഷകര്‍ക്ക് പോലും ഒരു വെല്ലുവിളിയാണ് ഈ ഗുഹ. അതിലെ ഇടുങ്ങിയ വഴികളിലൂടെ ഇറങ്ങുന്ന ഗവേഷകര്‍ ഇരുട്ടിനെയും, തണുത്തുറഞ്ഞ വെള്ളത്തെയുമൊക്കെ അഭിമുഖീകരിക്കേണ്ടതായി വരുന്നു. പടിഞ്ഞാറന്‍ കോക്കസസിലെ അറബിക്ക മാസിഫിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ആഴം: ഏകദേശം 2,200 മീറ്റര്‍ (7,200 അടി)

ചാവുകടല്‍, ഇസ്രായേല്‍/ജോര്‍ദാന്‍

ഏറ്റവും ആഴമേറിയ കിടങ്ങോ ഗുഹയോ അല്ലെങ്കിലും ഭൂമിയുടെ കരയിലെ ഏറ്റവും താഴ്ന്ന തുറന്ന സ്ഥലമെന്ന റെക്കോര്‍ഡ് ചാവുകടലിനുണ്ട്. ചാവുകടലിന്റെ ഉപരിതല ഉയരം സമുദ്രനിരപ്പിന് താഴെയാണ്. ജോര്‍ദാന്‍ റിഫ്റ്റ് വാലിയിലാണ് ചാവുകടല്‍ സ്ഥിതി ചെയ്യുന്നത്. ആഴം: സമുദ്രനിരപ്പില്‍ നിന്ന് 430 മീറ്റര്‍ (1,410 അടി) താഴെ (ഉപരിതലനിരപ്പ്)

ബൈക്കല്‍ തടാകം, റഷ്യ

ലോകത്തിലെ ഏറ്റവും ആഴമേറിയ ശുദ്ധജല തടാകമാണ് ബൈക്കല്‍ തടാകം. വടക്കേ അമേരിക്കയിലെ എല്ലാ മഹാ തടാകങ്ങളെും ഒന്നിച്ചു ചേരുന്ന ഇടമായതിനാല്‍ ഈ തടാകത്തില്‍ കൂടുതല്‍ വെള്ളം അടങ്ങിയിരിക്കുന്നു. ഇത് ശുദ്ധജലത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ്. ആഴം: 1,642 മീറ്റര്‍ (5,387 അടി)

ശാസ്ത്രജ്ഞര്‍ സമുദ്രത്തിന്റെ ആഴം അളക്കുന്നത് എങ്ങനെയാണ്?
സോണാര്‍, റഡാര്‍, ഉപഗ്രഹ സാങ്കേതികവിദ്യ തുടങ്ങിയവ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ സമുദ്രത്തിന്റെ അടിത്തട്ട് അളക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അക്കോസ്റ്റിക് സിഗ്‌നലുകള്‍ നല്‍കി അവ തിരികെ വരാന്‍ എടുക്കുന്ന സമയമാണ് ആ സ്ഥലത്തിന്റെ ആഴം ആയി കണക്കാക്കുന്നത്. പിന്നീട് അല്‍ഗോരിതങ്ങള്‍ ഈ ഡാറ്റ പ്രോസസ്സ് ചെയ്ത് വിശദമായ ബാത്തിമെട്രിക് മാപ്പുകള്‍ തയ്യാറാക്കുന്നു.

Content Highlights: The Deepest Places On Earth

dot image
To advertise here,contact us
dot image