
'ട്വന്റി വണ്‍ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സാഹസം. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് 'ഓണം മൂഡ്'. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിനെത്തേടി നിരവധി റെക്കോർഡുകൾ ആണ് എത്തിയിരിക്കുകയാണ്. ഗാനം വലിയ ഹിറ്റായി മാറിയതായി ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മ്യൂസിക് ലേബലും, മുന്‍നിര സംഗീത-വിനോദ കമ്പനിയുമായ സരിഗമ അറിയിച്ചു. സ്‌പോട്ടിഫൈ ഉള്‍പ്പെടെയുള്ള ചാര്‍ട്ടുകളിലും 'ഓണം മൂഡ്' മുന്നിലെത്തി.
27 മില്യൺ കാഴ്ചക്കാരാണ് ഗാനം ഇതുവരെ യൂട്യൂബിൽ നേടിയത്. സ്‌പോട്ടിഫൈയുടെ കൊച്ചിയിലെ ടോപ്പ് സോങ്‌സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും, സ്‌പോട്ടിഫൈയുടെ ഇന്ത്യയിലെ ടോപ്പ് സോങ്‌സ് ചാര്‍ട്ടില്‍ 135-ാം സ്ഥാനവുമാണ് ഓണം മൂഡ് സോങ് നേടിയത്. സ്‌പോട്ടിഫൈയുടെ വൈറല്‍ സോങ്‌സ് ഇന്ത്യ ചാര്‍ട്ടില്‍ 13-ാം സ്ഥാനവും, ഗ്ലോബല്‍ വൈറല്‍ സോങ്‌സ് ചാര്‍ട്ടില്‍ 53-ാം സ്ഥാനവും ഓണം മൂഡ് സ്വന്തമാാക്കി. 1.90 ലക്ഷം റീല്‍സുകളും 50,000 യൂട്യൂബ് ഷോര്‍ട്ട്‌സുകളുമാണ് ഗാനം ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യപ്പെട്ടത്. എന്തായാലും ഓണം മൂഡ് ഒരു സെൻസേഷൻ ആയി മാറിയിരിക്കുകയാണ്.
തമാശയും ആക്ഷനും കോര്‍ത്തിണക്കി അഡ്വെഞ്ചര്‍ മൂഡില്‍ കഥ അവതരിപ്പിക്കുന്ന സാഹസത്തില്‍ റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാഹസത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് ഷിനോജ് ഒടണ്ടയില്‍, രഞ്ജിത് ഭാസ്‌കരന്‍ എന്നിവരാണ്.
ഛായാഗ്രഹണം- ആല്‍ബി, സംഗീതം- ബിബിന്‍ അശോക്, എഡിറ്റര്‍- കിരണ്‍ ദാസ്, തിരക്കഥ, സംഭാഷണം - ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ ദയകുമാര്‍, വരികള്‍- വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, ആര്‍ട്- സുനില്‍ കുമാരന്‍, മേക്കപ്പ്- സുധി കട്ടപ്പന, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സംഘട്ടനം- ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടര്‍- നിധീഷ് നമ്പ്യാര്‍, സ്റ്റില്‌സ്- ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, പിആര്‍ഒ- ശബരി.
content highlights : Onam mood song goes viral in social media