Top

യുവാവിനെ കുത്തിക്കൊന്നയാള്‍ക്ക് കുവൈറ്റില്‍ വധശിക്ഷ

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്

14 Jan 2022 10:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവാവിനെ കുത്തിക്കൊന്നയാള്‍ക്ക് കുവൈറ്റില്‍ വധശിക്ഷ
X

കുവൈറ്റ് സിറ്റി: യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് കുവൈറ്റില്‍ വധശിക്ഷ. കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നത്. ഔദ്യോ?ഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയുടെ ശിക്ഷ നടപ്പിലാക്കും. എത്രകാലം പ്രതി ജയിലില്‍ കിടക്കേണ്ടിവരുമെന്ന് വിവരം ലഭ്യമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കബദില്‍ വെച്ച് പ്രതി തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കബദ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് പിന്നില്‍ പാര്‍ക്ക് ചെയ്!തിരുന്ന വാഹനത്തില്‍ നിന്ന് പൊലീസ് ഒരു മൃതദേഹം കണ്ടെടുത്തതോടെ കേസില്‍ അന്വേഷണമുണ്ടാവുന്നത്.

അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഫോറന്‍സിക് പരിശോധനയിലാണ് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഇതിനിടയില്‍ പ്രതി പൊലീസില്‍ കീഴടങ്ങി. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Next Story

Popular Stories