Top

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

21 Nov 2021 10:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുവൈത്തില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
X

പ്രവാസി മലയാളി യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ വിളക്കന്നൂര്‍ പൊറഞ്ഞനാല്‍ പ്രസാദ് പി ലൂക്കോസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു അന്ത്യം.നാല് ദിവസം മുമ്പ് മസ്തിഷ്‌കാഷാതം സംഭവിച്ചതിനെ തുടര്‍ന്ന് അഹ്മദി കെ ഒ സി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചികിത്സ പുരോഗമിക്കവെ കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിച്ചത് ആരോ?ഗ്യസ്ഥിതി വഷളാക്കി. പിന്നാലെയായിരുന്നു അന്ത്യം. ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ മംഗഫ് യൂണിറ്റ് അംഗമായിരുന്നു. ഭാര്യ മിന്നു ആന്‍ ജോസ് കുവൈത്തില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. പിതാവ് പൊറഞ്ഞനാല്‍ ലൂക്കോസ്. മാതാവ് ഡെയ്‌സി ലൂക്കോസ്.

Next Story