രണ്ട് മണിക്കൂര്‍ ക്യൂ നിന്നു; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

വിമേഷിന്‍റെ മരണത്തോടെ കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം എട്ടായി.
രണ്ട് മണിക്കൂര്‍ ക്യൂ നിന്നു; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തില്‍ രണ്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വിമേഷിന് വോട്ട് ചെയ്യാനായത്. ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്.

പോളിങ് സമയം കഴിഞ്ഞും നീണ്ട ക്യൂ ആണ് ഇവിടെ തുടരുന്നത്. അറുന്നൂറോളം പേരാണ് ഇനിയും വോട്ട് രേഖപ്പെടുത്താൻ കാത്തുനില്‍ക്കുന്നത്. വിമേഷിന്‍റെ മരണത്തോടെ കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചവരുടെ എണ്ണം എട്ടായി.

രണ്ട് മണിക്കൂര്‍ ക്യൂ നിന്നു; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
ചലഞ്ച്ഡ് വോട്ടിനെ ചൊല്ലി സംഘര്‍ഷം, യുഡിഎഫ് ഏജന്റിനെ എല്‍ഡിഎഫ് ഏജന്റ് തല്ലി;എന്താണ് ചലഞ്ച്ഡ് വോട്ട്?

Related Stories

No stories found.
logo
Reporter Live
www.reporterlive.com