
കോട്ടയം: കിടങ്ങൂരിൽ യുവാവിനെ മീനച്ചിലാറ്റിൽ കാണാതായി. വെള്ളൂർ സ്വദേശി ജെസ്വിനെയാണ് കാണാതായത്. ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെയാണ് അപകടം.
ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
കിടങ്ങൂർ പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം. വെളിച്ച കുറവ് മൂലം നിർത്തി വച്ച രക്ഷാപ്രവർത്തനം നാളെ രാവിലെ പുനഃരാരംഭിക്കും.