
കോട്ടയം: ലോറിയിൽ നിന്നും റോഡിലേക്ക് ഇറങ്ങവേ ബൈക്കിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മരപ്പള്ളി സ്വദേശി സി പി ജേക്കബ് (58) ആണ് മരിച്ചത്. ചെമ്മരപ്പള്ളിക്ക് സമീപം ഇന്നലെ രാത്രി 9.30 ന് ആണ് അപകടമുണ്ടായത്. വീട് വിറ്റ് സാധനങ്ങൾ മാറ്റിയ ശേഷം പുതിയ വീട്ടുടമയ്ക്ക് താക്കോൽ കൈമാറാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. പഴയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് സാധനങ്ങളിറക്കാനായി ലോറിയിൽ നിന്നും ജേക്കബ് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് നിയന്ത്രണം വിട്ട ബൈക്ക് ജേക്കബിനെ ഇടിച്ചത്. റോഡിൽ തലയിടിച്ച് വീണ ജേക്കബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
content highlights : bike accident in kottayam; one dies tragically