
കോട്ടയം: ഭരണങ്ങാനത്ത് തോട്ടിൽ വീണ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി ഹെലൻ അലക്സാണ് മരിച്ചത്. ഏറ്റുമാനൂർ പേരൂർ പള്ളിക്കുന്ന് കടവിൽ നിന്നാണ് പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ശക്തമായ മഴയും നീരൊഴുക്കും; ഇടുക്കിയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നുസ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. വഴിയിലെ തോട് മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഇടപ്പാടി അയ്യമ്പാറ കുന്നേമുറി തോട്ടിൽ ബുധനാഴ്ചയായിരുന്നു സംഭവം.