Top

ഷാജ് കിരണും ഇബ്രാഹിമും നിലവില്‍ പ്രതികളല്ലെന്ന് സർക്കാർ; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

ആവശ്യമെങ്കില്‍ ഇരുവരേയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാം എന്ന് കോടതി പറഞ്ഞു.

14 Jun 2022 12:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാജ് കിരണും ഇബ്രാഹിമും നിലവില്‍ പ്രതികളല്ലെന്ന് സർക്കാർ; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി
X

എറണാകുളം: സ്വപന സുരേഷിന്റെ രഹസ്യമൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന കേസിൽ ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോട‍തിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തീർപ്പാക്കി. ഷാജ് കിരണും ഇബ്രാഹിമും നിലവില്‍ പ്രതികള്‍ അല്ലെന്ന് സര്‍ക്കാര്‍ കോടിതിയിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. ആവശ്യമെങ്കില്‍ ഇരുവരേയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാം എന്ന് കോടതി പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കേസ്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി സമർപ്പിച്ചിരുന്നത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാട്ടിയെന്നുമാണ് ഷാജ് കിരൺ ആരോപിച്ചിരുന്നു.

കേരളം വിട്ട ഷാജിനോടും ഇബ്രാഹിമിനോടും ഉടന്‍ ഹാജരാകാന്‍ പൊലീസ് അറിയിച്ചുവെന്നാണ് വിവരം. എന്നാല്‍ സ്വപ്‌നയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ലഭിച്ചാലുടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ പൊലീസിനെ അറിയിച്ചു. അതേസമയം, മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പി സി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ രഹസ്യ മൊഴി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം.

STORY HIGHLIGHTS: The High Court granted anticipatory bail of shaji kiran and Ibrahim


Next Story