Top

'ഇഡിയുടെ ശ്രമം കേരളത്തിലെ വികസനം തടയാന്‍'; സ്വപ്‌നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബി മൂലമെന്ന് മുഖ്യമന്ത്രി

പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇവരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

13 Aug 2022 8:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇഡിയുടെ ശ്രമം കേരളത്തിലെ വികസനം തടയാന്‍; സ്വപ്‌നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബി മൂലമെന്ന് മുഖ്യമന്ത്രി
X

കൊല്ലം: കോണ്‍ഗ്രസും ബിജെപിയും ഏതെല്ലാം തരത്തില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇവരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.

സ്വപ്നം കാണാൻ പോലുമാകാത്ത പദ്ധതികൾ നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചിരുന്നു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തുമെന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപയാണ് സർക്കാർ കണ്ടത്തിയത്. ആ കിഫ്ബിയെ തകർക്കാനാണ് ഇപ്പോൾ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വികസനം തടയാനുള്ള ശ്രമത്തിലാണ് ഇഡി. ഇഡിയെ ആർക്കും പരിചയപ്പെടുത്തേണ്ടതില്ലല്ലോ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. ഇഡിയുടെ ഉദ്ദേശം വ്യക്തമാണ്. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടേണ്ടിവന്ന ഒരു പാർട്ടിയാണ് സിപിഐഎം. കോൺഗ്രസ് സിപിഐഎമ്മിനെ തകർക്കാൻ ശ്രമിക്കുകയും പാർട്ടി പ്രവർത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. ആ കോൺഗ്രസാണ് ഇന്ന് രാജ്യവ്യാപകമായി തകർന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയിൽ കോൺഗ്രസ് പാർട്ടി തന്നെ ബിജെപിയായി മാറി. സംഘപരിവാറിന്റെ നിലപാടുകൾ നടപ്പാക്കുന്ന കോൺഗ്രസിന്റെ ദേശീയ നേതാക്കളുണ്ട്. അവരുടെ പേര് പറയാത്തത് തന്റെ മാന്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights: 'ED's attempt to block development in Kerala'; The Chief Minister said that because of Kifbi, undreamed-of projects have been implemented

Next Story