
ജോ റൂട്ടിന്റെ സെഞ്ച്വറിക്ക് ഒരു റൺ അകലെയാണ് ലോർഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചത്. തുടക്കത്തിൽ പതറിയ ഇംഗ്ലണ്ടിനെ ഒലി പോപ്പിനും ക്യാപ്റ്റന്‍ ബെൻ സ്റ്റോക്‌സിനുമൊപ്പം കളിയിലേക്ക് മടക്കി കൊണ്ടു വന്നത് റൂട്ടാണ്. ആക്രമണോത്സുക ശൈലി പാടെ കയ്യൊഴിഞ്ഞ ഇംഗ്ലണ്ടിനെയാണ് ഇന്നലെ ലോർഡ്‌സിൽ ആരാധകർ കണ്ടത്. 83 ഓവറിൽ നിന്നാണ് ഇംഗ്ലീഷ് നിര 251 റൺസടിച്ചെടുത്തത്.
ഇതിനിടെ മൈതാനത്ത് ചില രസകരമായ സംഭവങ്ങൾ അരങ്ങേറി. 98 ൽ നിൽക്കേ നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ജോ റൂട്ട് ഒരു സിംഗിൾ ഓടി പൂർത്തിയാക്കി. പന്ത് പിടിച്ചെടുത്ത ജഡേജ റൂട്ടിനോട് ഡബിൾ ഓടിയെടുക്കൂ എന്ന് പറയുന്നത് കാണാമായിരുന്നു. ഓടാൻ മടിച്ച് നിന്ന റൂട്ടിനോട് പന്ത് നിലത്തിട്ട ശേഷവും ജഡേജ ഓടാൻ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
Rule #1: Never risk it with @imjadeja 😶
— Star Sports (@StarSportsIndia) July 10, 2025
Rule #2: If you forget Rule #1 👀#ENGvIND 👉 3rd TEST Day 2 FRI, JULY 11, 2:30 PM streaming on JioHotstar! pic.twitter.com/6chobVFsBL
നേരത്തേ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ ഗ്രൌണ്ടില്‍ വച്ച് ബാസ്ബോളിനെ ട്രോളിയതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ജസ്പ്രീത് ബുംറ പന്തെറിഞ്ഞു കൊണ്ടിരുന്ന ഒരോവറിൽ ഗില്ലിന്റെ സ്ലഡ്ജിങ് സ്റ്റംബ് മൈക്ക് പിടിച്ചെടുത്തു. 'No more entertining cricket.. welcome back to the boring test cricket' എന്നായിരുന്നു ഇന്ത്യൻ നായകന്റെ കമന്റ്.
ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 എന്ന നിലയിലാണ് ആതിഥേയർ. 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ.
Story Highlight: Ravindra Jadeja dares Joe Root on 99