
'ബലാത്സംഗം ചെയ്യപ്പെട്ട നിരവധി സ്‌കൂൾ വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും മൃതദേഹം ഞാൻ ദഹിപ്പിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ട്'. പറയുന്നത് ബെംഗളൂരുവിലെ ധർമസ്ഥലയിലെ മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ്. സംഭവം നടന്ന് ഒരു പതിറ്റാണ്ടിനുശേഷമുളള ഈ തുറന്നുപറച്ചിൽ കുറ്റബോധം താങ്ങാൻ കഴിയാതെയാണെന്നും ക്രൂരമായി കൊലചെയ്യപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. ഓരോ ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന ധർമസ്ഥലയിലെ ക്ഷേത്രം സംബന്ധിച്ചാണ് ഗുരുതര ആരോപണമുയർന്നിരിക്കുന്നത്. ഇനി അറിയേണ്ടത് ഈ വെളിപ്പെടുത്തലിൽ എന്ത് നടപടിയുണ്ടാകും എന്നാണ്. ഈ വെളിപ്പെടുത്തലുകൾ സത്യമാണെങ്കിൽ പതിറ്റാണ്ടുകളായി ക്രൂര ബലാത്സംഗത്തിനും പീഡനത്തിനുമിരയായി കൊല്ലപ്പെട്ടവർ ആരാണ്? എന്തിനാണ്, ആരാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. ഉത്തരങ്ങൾ ലഭിക്കേണ്ട ചോദ്യങ്ങൾ നിരവധിയാണ്.
Content Highlights: Dharmasthala burial revelations sparks huge discussions and leads to controversies