
നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും വേർപിരിയുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നടി. വിഘ്നേഷ് ശിവനും ഒന്നിച്ചുള്ള ചിത്രം നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു. ഇരുവരും തമാശ രൂപത്തിൽ നോക്കുന്ന പോസിലാണ് ഫോട്ടോ. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന ക്യാപ്ഷനോടെയാണ് നയൻതാര ചിത്രം പങ്കുവച്ചത്.
നേരത്തെ നയൻതാരയും വിഘ്നേഷ് ശിവനും പിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നയൻതാരയുടേതെന്ന പേരിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇതോടൊപ്പം പ്രചരിച്ചു. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മോശം പരാമർശമുള്ള പോസ്റ്റാണ് നയൻതാരയുടേതാണെന്ന വ്യാജേന പ്രചരിച്ചത്. ഇതോടെയാണ് വിവാഹമോചന വാർത്തകൾക്ക് ശക്തിയേറിയത്. എന്നാൽ ഇപ്പോൾ നയൻതാര പോസ്റ്റ് ചെയ്ത ചിത്രത്തോടെ ഈ വാർത്തകൾക്ക് ഫുൾ സ്റ്റോപ്പ് വീണിരിക്കുകയാണ്.
Nayanthara's instagram story with Caption "Our reaction when we see loopy news about us" pic.twitter.com/Ax9iyrqUYi
— AmuthaBharathi (@CinemaWithAB) July 10, 2025
കൂടാതെ, പീഡന കേസിൽ പ്രതിയായ കൊറിയോഗ്രഫർ ജാനിയെ വിഘ്നേഷ് ശിവന്റെ സിനിമയിൽ സഹകരിപ്പിച്ചതിനും ഇരുവർക്കുമെതിരെ വിമർശനം ഉയർന്നു. 2024 സെപ്റ്റംബറില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ ജാനി മാസ്റ്റര്‍ അറസ്റ്റിലായിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജാനി മാസ്റ്ററുടെ പേരില്‍ പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരവും റദ്ദാക്കിയിരുന്നു.
വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലവ് ഇൻഷുറൻസ് കമ്പനി’യുടെ കൊറിയോഗ്രാഫർ ജാനി മാസ്റ്ററാണ്. ജാനി മാസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഘ്നേഷ് ശിവനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും വീഡിയോയും പങ്കുവെച്ചതോടെയാണ് വിമർശനങ്ങൾക്ക് തിരിതെളിയുന്നത്.
Content Highlights: Nayanthara and Vignesh Shivn reacts to seperation rumours