ഇന്റർവ്യൂകൾ എന്റർടെയ്നിങ്ങ് ആക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ പിന്നീട് അത് ആളുകൾക്ക് അരോചകമായി തോന്നി: ഷൈൻ ടോം

'ഒരു സമയത്ത് ഞാൻ ഒരുപാട് അഭിമുഖങ്ങൾ കൊടുത്തിരുന്നു. അപ്പോൾ, അത് കൊടുത്ത് കൊടുത്ത് എനിക്ക് തന്നെ മടുപ്പ് തോന്നിയിരുന്നു'

dot image

ഒരുസമയത്ത് ഇന്റർവ്യൂകൾ എന്റർടെയ്നിങ്ങ് ആക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നെന്നും എന്നാൽ അത് ഒരുപാട് ആളുകൾക്ക് വളരെ ഓവറായി തോന്നിയെന്നും ഷൈൻ ടോം ചാക്കോ. ആദ്യമൊക്കെ തന്റെ അഭിമുഖങ്ങൾ ആളുകൾക്ക് ഇഷ്ടമായിരുന്നു എങ്കിലും പിന്നീട് അത് അവർക്ക് മടുപ്പ് ഉളവാക്കാൻ തുടങ്ങിയെന്നും ഷൈൻ ടോം ചാക്കോ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഒരു സമയത്ത് ഞാൻ ഒരുപാട് അഭിമുഖങ്ങൾ കൊടുത്തിരുന്നു. അപ്പോൾ, അത് കൊടുത്ത് കൊടുത്ത് എനിക്ക് തന്നെ മടുപ്പ് തോന്നിയിരുന്നു. ഇന്റർവ്യൂകൾ എന്റർടൈനിങ്ങ് ആക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു. അതിന്റെ ഭാ​ഗമായിട്ടായിരുന്നു മര്യാദയ്ക്ക് ഇരിക്കാതെ, നോക്കാതെ, നിൽക്കാതെ, വ്യത്യസ്തമായി അഭിമുഖങ്ങളിൽ സ്വയം അവതരിപ്പിച്ചത്. പക്ഷെ, അത് ഒരുപാട് ആളുകൾക്ക് വളരെ ഓവറായി തോന്നി. ആദ്യമൊക്കെ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, പിന്നീട് അത് അവർക്ക് തന്നെ അരോചകമായി തോന്നുകയും മടുപ്പ് ഉളവാക്കുകയും ചെയ്തപ്പോഴും എനിക്ക് അത് മനസിലായിരുന്നില്ല.

അത് പലപ്പോഴും നമ്മുടെ ശീലങ്ങൾ കൊണ്ടായിരിക്കാം. പിന്നെ നമ്മൾ എല്ലാവരെയും എതിർത്ത് തുടങ്ങും. ഇപ്പോൾ ഞാൻ അടങ്ങി ഒതുങ്ങിയല്ലേ ഇന്റർവ്യു തരുന്നത്. പക്ഷെ സിനിമയുടെ പ്രൊസസിനെ ഒരു രീതിയിലും തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ല', ഷൈൻ ടോം ചാക്കോ പറഞ്ഞു.

സൂത്രവാക്യം ആണ് ഇനി പുറത്തിറങ്ങാനുള്ള ഷൈൻ ചിത്രം. ചിത്രം ഇന്ന് പുറത്തിറങ്ങും. ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന ചിത്രമാണിത്. ഷൈന്‍ ടോമിനൊപ്പം വിൻസി അലോഷ്യസും ദീപക് പറമ്പോലുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഒടിടി വെബ് സിരീസുകളുമാണ് സിനിമാബണ്ടി നിർമ്മിച്ചിട്ടുള്ളത്.

Content Highlights: Shine tom chacko about his presence in interviews

dot image
To advertise here,contact us
dot image