Top

'മലപ്പുറം ഡിസിസി പ്രസിഡണ്ട് കുട്ടികുരങ്ങന്‍'; കടുത്ത വ്യക്തി അധിക്ഷേപവുമായി പിവി അന്‍വര്‍

അഡ്വ. എ ജയശങ്കറിനെതിരേയും കടുത്ത അധിക്ഷേപമാണ് പിവി അന്‍വര്‍ നടത്തിയത്.

16 Oct 2021 5:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറം ഡിസിസി പ്രസിഡണ്ട് കുട്ടികുരങ്ങന്‍; കടുത്ത വ്യക്തി അധിക്ഷേപവുമായി പിവി അന്‍വര്‍
X

മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിക്കെതിരെ കടുത്ത വ്യക്തി അധിക്ഷേപവുമായി പിവി അന്‍വര്‍ എംഎല്‍എ. മന്ത്രി സ്ഥാനം കിട്ടിയാല്‍ മാത്രമെ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും തിരികെ വരികയുള്ളൂവെന്ന വിഎസ് ജോയിയുടെ വിമര്‍ശനത്തിനെതിരെയാണ് പിവി അനവര്‍ വ്യക്താധിക്ഷേപം നടത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതിനപ്പുറവും പറയും, ചുരത്തില്‍ കാണുന്ന കുട്ടികുരങ്ങന്മാരെ പോലെയാണ് ഇവരെന്നും അന്‍വര്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ഓഫീസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

'നിങ്ങളും ചുരം കയറി പോകാറുണ്ടല്ലോ. മൂന്ന് നാല് വളവ് കഴിഞ്ഞാല്‍ കുരങ്ങമ്മാരെ കാണാം. അതില്‍ കുറേ കുട്ടികുരങ്ങന്മാരെ കാണാം. അത്തരത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതും പറയും അതിന്റെ അപ്പുറവും പറയും.' പിവി അന്‍വര്‍ പറഞ്ഞു.

അഡ്വ. എ ജയശങ്കറിനെതിരേയും കടുത്ത അധിക്ഷേപമാണ് പിവി അന്‍വര്‍ നടത്തിയത്. തന്റെ ഫേസ്ബുക്കില്‍ രേഖപ്പെടുത്തുന്ന ഓരോ കമന്റുകളുടേയും ഉത്തരവാദിത്തം തനിക്കാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയില്‍ പോയ പിവി അന്‍വര്‍ കഴിഞ്ഞ ദിവസമായിരുന്നു നാട്ടിലെത്തിയത്.

തുടരെ നാട്ടില്‍ നിന്നും പോവുന്ന പിവി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. 12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് അന്‍വര്‍ സഭയില്‍ ഹാജരായത്. 17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തില്‍ ഒരു ദിവസം പോലും എംഎല്‍എ വന്നില്ല. ആകെ ഇരുപത്തിയൊന്‍പത് ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് സമ്മേളനങ്ങളില്‍ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. നിയമസഭ സെക്രട്ടേറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടിള്ളത്.

Next Story

Popular Stories