എസ് എഫ് ഐ പ്രതിഷേധം: കേരള സർവകലാശാല ഓഫീസിൽ കടന്ന് പ്രവർത്തകർ, വി സിയുടെ ചേംബറിൽ കയറാൻ നീക്കം

വിസിയുടെ ഓഫീസിലേക്ക് തള്ളികയറാനാണ് പ്രവർത്തകരുടെ ശ്രമം

dot image

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐയുടെ ശക്തമായ പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതിൽ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു. വിസിയുടെ ചേംബറിലേയ്ക്ക് തള്ളികയറാനാണ് പ്രവർത്തകരുടെ ശ്രമം.

വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് അത്ര പെട്ടെന്ന് സർവകലാശാലയിലേക്ക് വരാനാകില്ലെന്ന് എസ്എഫ്ഐ മുന്നറിയിപ്പ് നൽകി. ശക്തമായ പ്രതിഷേധം തുടരും. ഒന്നും നശിപ്പിക്കാനല്ല തങ്ങളുടെ തീരുമാനം. ഇന്ന് വി സി ഒളിച്ചോടി, ഇനി എത്ര നാൾ അദ്ദേഹം ഒളിച്ചോടുമെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

സർവകലാശാലയ്ക്കുള്ളിൽ നിലവിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. പ്രവർത്തകർ വി സിയുടെ ചേംബറിനുള്ള കടക്കാനുള്ള ശ്രമം ശക്തമാക്കിയതോടെ നിരവധി പൊലീസുകാർ സർവകലാശാലയ്ക്ക് അകത്തേയ്ക്ക് എത്തിയിട്ടുണ്ട്. പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാൽ അറസ്റ്റ് ചെയ്ത് നീക്കത്തിനെതിരെ കനത്ത ചെറുത്ത് നിൽപ്പ് നടത്തിയാണ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധിക്കുന്നവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Content Highlight: SFI Protests at kerala university main block against VC

dot image
To advertise here,contact us
dot image