Top

വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി; കാലിക്കറ്റ് വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍

29 Jan 2022 4:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി; കാലിക്കറ്റ് വിസിയോട് വിശദീകരണം തേടി ഗവര്‍ണര്‍
X

വിരമിച്ച അധ്യാകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സര്‍വര്‍വകലാശാല നീക്കം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് പ്രൊഫസര്‍ഷിപ്പ് നല്‍കാനാണ് എന്ന ആരോപണം നിലനില്‍ക്കെയാണ് ഗവര്‍ണറുടെ ഇടപെടല്‍. വിഷയത്തില്‍ ഏഴ് ദിവസത്തിനകം വൈസ് ചാന്‍സലര്‍ എം കെ ജയരാജ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ചാണ് കാലിക്കറ്റ് സര്‍വകലാശാല 2018നു ശേഷം വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ഷിപ്പ് നല്‍കാനുള്ള നടപടിയുമായി മുന്നോട്ട് പോവുന്നത് എന്നാണ് ഉയര്‍ന്ന വിമര്‍ശനം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് പ്രൊഫസര്‍ പദവി നല്‍കാനാണ് ഇത്തരം വഴിവിട്ട ഇടപെടലുകള്‍ എന്നും പ്രതിപക്ഷം ഉള്‍പ്പെടെ ആക്ഷേപം ഉന്നയിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജില്‍ അധ്യാപികയായിരുന്ന മന്ത്രി ഡോ. ആര്‍ ബിന്ദു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വയം വിരമിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്തായിരുന്നു ആര്‍ ബിന്ദു പ്രചാരണം നടത്തിയതും. ഈ സമയത്ത് ബാലറ്റ് പേപ്പറില്‍ പ്രൊഫസര്‍ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ആ കേസ് ദുര്‍ബലപ്പെടുത്താനാണ് കാലിക്കറ്റ് സര്‍വകലാശാല, വിരമിച്ച മന്ത്രി ഉള്‍പ്പടെയുള്ള കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുവാന്‍ യുജിസി ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചത് എന്നാണ് പ്രതിപക്ഷ ആരോപണം.

Next Story

Popular Stories