Top

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍, ശ്രീ നാരായണഗുരു, ധര്‍മപദം, എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍.

26 Dec 2021 2:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു
X

മലയാള കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. തൃശൂര്‍ രാഗമാലികപുരത്തെ വീട്ടില്‍ കുഴഞ്ഞു വീണായിരുന്നു മരണം. 87 വയസ്സായിരുന്നു അദ്ദേഹത്തിന്. രവിവര്‍മ്മയും മാധവന്‍ അയ്യപ്പത്തും ഒത്തുചേര്‍ന്നാണ് കമ്പരാമായണം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.

1934 ഏപ്രില്‍ 24ന് കുന്നംകുളം ചൊവ്വന്നൂരിലായിരുന്നു ജനനം. മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഇക്കണോമിക്സില്‍ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍, ശ്രീ നാരായണഗുരു, ധര്‍മപദം, എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍. രണ്ട് തവണ സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Next Story