Top

ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ്; പി ജി ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

17 Dec 2021 1:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ്; പി ജി ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു
X

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ഒപി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചുള്ള സമരവും പിജി ഡോക്ടര്‍മാര്‍ അവസാനിച്ചു. ആവശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ എല്ലാവരും ജോലിയില്‍ പ്രവേശിക്കുമെന്ന് കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെഎംപിജിഎ) ഭാരവാഹികള്‍ അറിയിച്ചു.

വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസുമായി പിജി ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ബുധനാഴ്ച രാത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച മുതല്‍ സമരം ഭാഗികമായി പിന്‍വലിച്ചിരുന്നു. പിന്നാലെ അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ ജോലിക്ക് കയറുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിലവില്‍ നിയമിച്ച ജൂനിയര്‍ റസിഡന്റുമാര്‍ക്ക് പുറമെ ഈവര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ അടുത്ത ബാച്ച് എത്തുന്നതുവരെ തുടരാന്‍ നിര്‍ദേശം നല്‍കും. ഒന്നാംവര്‍ഷ ബാച്ച് പ്രവേശനത്തിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. സ്‌റ്റൈപ്പെന്റ് വര്‍ധനയിലും ഉടന്‍ അനുകൂല നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുലഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്നാണ് സമരം പൂര്‍ണമായി അവസാനിപ്പിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

Next Story