'വെൽകം ബാക് ടു ബോറിങ് ക്രിക്കറ്റ്'; ഗ്രൗണ്ടിൽ ബാസ്‌ബോളിനെ ട്രോളി ശുഭ്മാൻ ഗിൽ

ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 എന്ന നിലയിലാണ് ആതിഥേയർ

dot image

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ലോർഡ്‌സിൽ പുരോഗമിക്കുകയാണ്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 എന്ന നിലയിലാണ് ആതിഥേയർ. 99 റൺസുമായി ജോ റൂട്ടും 39 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിൽ.

ആദ്യ രണ്ട് മത്സരങ്ങളിൽ ഏറെ ആക്രമണോത്സുകമായി ബാറ്റു വീശിയ ഇംഗ്ലണ്ടിനെയല്ല ഇന്നലെ ലോർഡ്‌സിൽ കണ്ടത്. വളരെ പതിഞ്ഞ താളത്തിലാണ് ഇന്നലെ ഇംഗ്ലീഷ് ബാറ്റിങ് നിര സ്‌കോറുയർത്തിയത്. എഡ്ജ്ബാസ്റ്റണിലെ പരാജയത്തോടെ ചോദ്യം ചെയ്യപ്പെട്ട ബാസ്‌ബോൾ ശൈലി ഇംഗ്ലണ്ട് മൊത്തത്തിൽ കയ്യൊഴിഞ്ഞോ എന്ന് ചോദിക്കുകയാണ് ഇപ്പോൾ ആരാധകർ.

അതേ സമയം ഇംഗ്ലീഷ് സംഘത്തെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ മൈതാനത്ത് വച്ച് പരസ്യമായി തന്നെ ട്രോളി. ജസ്പ്രീത് ബുംറ പന്തെറിഞ്ഞു കൊണ്ടിരുന്ന ഒരോവറിൽ ഗില്ലിന്റെ സ്ലഡ്ജിങ് സ്റ്റംബ് മൈക്ക് പിടിച്ചെടുത്തു. 'No more entertining cricket.. welcome back to the boring test cricket' എന്നായിരുന്നു ഇന്ത്യൻ നായകന്റെ കമന്റ്.

നേരത്തേ മുഹമ്മദ് സിറാജ് ഗ്രൗണ്ടിൽ വച്ച് ജോ റൂട്ടിനോട് ബാസ് ബോൾ കളിക്കുന്നില്ലേ എന്ന് ചോദിച്ചത് സോഷ്യൽ മീഡിയ എറ്റെടുത്തിരുന്നു.

Storyhighlight: 'Welcome back to boring cricket'; Shubman Gill trolls england

dot image
To advertise here,contact us
dot image