ചെങ്കോട്ടുകോണത്ത് പൊലീസ് ഇൻസ്പെക്ടർ ജീവനൊടുക്കിയ നിലയിൽ

പൊലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടറാണ്

dot image

തിരുവനന്തപുരം: പൊലീസ് ഇൻസ്പെക്ടർ ജീവനൊടുക്കിയ നിലയിൽ. പൊലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സ് ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഡ്യൂട്ടിയ്ക്കിടയിൽ വീട്ടിലെത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ജെയ്സൺ ആത്മഹത്യ ചെയ്തത്.

അധ്യാപികയായ ഭാര്യയും മക്കളും സ്കൂളിൽ പോയ സമയത്തായിരുന്നു ജെയ്സൺ ആത്മഹത്യ ചെയ്തത്. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് രാത്രി തലസ്ഥാനത്ത് വരുന്ന പശ്ചാത്തലത്തിൽ വി ഐ പി ഡ്യൂട്ടി ജെയ്സണ് നൽകിയിരുന്നു. രാവിലെ ഡ്യൂട്ടിക്കിടയിൽ ടൂവീലർ എടുത്ത് വീട്ടിലെത്തിയതിനുശേഷം ആയിരുന്നു ആത്മഹത്യ. സഹപ്രവർത്തകർ വിളിച്ചു നോക്കിയപ്പോൾ പ്രതികരണം ഇല്ലാതെ വന്നതോടെ സംശയം തോന്നിയ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോളാണ് മരണ വിവരം പുറത്ത് വരുന്നത്. ആത്മഹത്യയ്ക്ക് പിന്നിൽ എന്താണ് കാരണമെന്ന് വ്യക്തമല്ല.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Police inspector Self killed in Chenkottukonam

dot image
To advertise here,contact us
dot image