Top

കൂറ്റനാട്ടെ ബസിന്റെ മരണപാച്ചില്‍; നടപടിക്കൊരുങ്ങി ആര്‍ടിഒ

എതിരെ വന്ന ലോറിയെ മറികടക്കവെയായിരുന്നു ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്

6 Sep 2022 5:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൂറ്റനാട്ടെ ബസിന്റെ മരണപാച്ചില്‍; നടപടിക്കൊരുങ്ങി ആര്‍ടിഒ
X

പാലക്കാട്: മരണയോട്ടം നടത്തി സ്‌ക്കൂട്ടര്‍ യാത്രക്കാരിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ച ബസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് ആര്‍ടിഒ. ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പട്ടാമ്പി ജോയിന്റെ ആര്‍ടിഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ രാജപ്രഭ ബസ് ആണ് ഇത്തരത്തില്‍ അനാസ്ഥ കാട്ടിയത്. സംഭവത്തില്‍ രാജപ്രഭ ബസിന്റെ ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി. അമിത വേഗത്തില്‍ പോയ ബസ് പെണ്‍കുട്ടി തടഞ്ഞുനിര്‍ത്തിയിരുന്നു.

പാലക്കാട് കൂറ്റനാടിന് സമീപത്താണ് സാന്ദ്ര എന്ന യുവതി തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ച ബസ് തടഞ്ഞ് നിര്‍ത്തിയത്. രാവിലെ സാന്ദ്ര സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പിന്നില്‍ വന്ന ബസ് സ്‌കൂട്ടറിന് പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.

അപകടം മനസിലാക്കിയിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്തിയില്ല. എതിരെ വന്ന ലോറിയെ മറികടക്കവെയായിരുന്നു ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന് ബസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു സാന്ദ്ര. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശിയാണ് സാന്ദ്ര.

Next Story