Top

മോശം പെരുമാറ്റമുണ്ടാകുന്നുവെന്ന് പരാതി; ഇനി വനിതാ കണ്ടക്ടറുടെ സീറ്റില്‍ സ്ത്രീ യാത്രക്കാര്‍ മാത്രം

കണ്ടക്ടറുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി

4 Dec 2022 1:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോശം പെരുമാറ്റമുണ്ടാകുന്നുവെന്ന് പരാതി; ഇനി വനിതാ കണ്ടക്ടറുടെ സീറ്റില്‍ സ്ത്രീ യാത്രക്കാര്‍ മാത്രം
X

തിരുവനന്തപുരം: വനിത കണ്ടക്ടര്‍മാരുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ കണ്ടക്ടറുടെ സീറ്റില്‍ ഇനി സ്ത്രീയാത്രക്കാരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. കണ്ടക്ടറുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

രണ്ടുവര്‍ഷം മുമ്പ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ ബസുകളില്‍ വ്യാപകമായി പോസ്റ്റര്‍ പതിച്ച് തുടങ്ങിയത് ഇപ്പോഴാണ്. ബസുകളിലെ വാതിലിന് സമീപം രണ്ടുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റിലാണ് കണ്ടക്ടര്‍മാര്‍ക്ക് ഇരിപ്പിടം അനുവദിച്ചിരിക്കുന്നത്.

ഈ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടിരുന്നു. ചില സമയങ്ങളില്‍ ഒപ്പമിരുന്ന പുരുഷയാത്രക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായും പരാതി ഉര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വനിതാ കണ്ടക്ടര്‍മാരുടെ സീറ്റില്‍ സ്ത്രീ യാത്രക്കാരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന തീരുമാനമുണ്ടായത്. അതേസമയം കെഎസ്ആര്‍ടിസിയുടെ തീരുമാനം അപരിഷ്‌കൃതമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നടപടി സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.

Story Highlights: Only Female Passengers Allowed To Sit In Woman Conductor's Seat In KSRTC Bus

Next Story