സസ്‌പെന്‍ഷന്‍ കുറ്റപത്രത്തില്‍ വിശദീകരണം ലഭിച്ചാല്‍ ചര്‍ച്ചയെന്ന് ചെയര്‍മാന്‍; ഔദ്യോഗികമായി വിളിക്കണമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍
വൈദ്യുതി മന്ത്രിയുമായുള്ള ചെയര്‍മാന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം
12 April 2022 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: സമരത്തിലുള്ള സംഘടനകളുമായി കെഎസ്ഇബി ഉടന്‍ ചര്‍ച്ച നടത്തില്ല. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുമായുമായുള്ള ചെയര്‍മാന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. സസ്‌പെന്‍ഷനുള്ള കുറ്റപത്രത്തില്‍ വിശദീകരണം ലഭിച്ചാലേ ചര്‍ച്ചയ്ക്കുള്ളു എന്ന തീരുമാനത്തിലാണ് ബോര്‍ഡ് ചെയര്‍മാന്‍. വിശദീകരണം കിട്ടിയാല്‍ നടപടിയില്‍ പുനഃപരിശോധന നടത്താമെന്നും ചെയര്‍മാന്‍ പറഞ്ഞതായി ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കെഎസ്ഇബിയില്‍ ഇടത് യൂണിയനുകളും ചെയര്‍മാനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്നും ബോര്‍ഡ് തലത്തില്‍ തന്നെ അതിന്റെ പരിഹാരം കാണുമെന്നും നേരത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി അറിയിച്ചിരുന്നു.
അതേസമയം, ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്ന നിലപാടിലാണ് സംഘടനകള്‍. ഇന്നയാളുമായി ചര്‍ച്ച വേണമെന്ന് നിര്‍ബന്ധമില്ല. ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ ബോര്‍ഡ് തയ്യാറായാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇന്നുതന്നെ ചര്‍ച്ചയ്ക്ക് വിളിച്ചാലും പങ്കെടുക്കും. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
ബോര്‍ഡ് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നായിരുന്നു ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചത്. മന്ത്രി സമരക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ തലത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അറിയിച്ചിരുന്നു.
ഇന്ന് രാവിലെയോടെയായിരുന്നു മന്ത്രിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകന്‍ ചര്‍ച്ച നടത്തിയത്. മന്ത്രിയുടെ വസതിയിലെത്തിയാണ് ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു നിന്നിരുന്നു.
STORY HIGHLIGHTS: No immediate discussion with kseboa says kseb says chairman over strike; ready for discussion if calls officially says association
- TAGS:
- KSEB
- B Ashokan
- K Krishnankutty