'മരിച്ച മകളുടെ സ്വത്ത് വീതംവെക്കണം'; മാതാവിനെ ക്രൂരമായി മര്‍ദിച്ച് മക്കള്‍
മരിച്ച മകളുടെ സ്വത്ത് മറ്റു മക്കള്‍ക്ക് വീതിച്ച് നല്‍കണം എന്നാവശ്യപ്പെട്ടാണ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്
21 Dec 2021 2:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തൊണ്ണൂറ്റിമൂന്നുകാരിയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച് മക്കള്‍. മരിച്ച മകളുടെ സ്വത്ത് മറ്റു മക്കള്‍ക്ക് വീതിച്ച് നല്‍കണം എന്നാവശ്യപ്പെട്ടാണ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്. കണ്ണൂര്‍ മാതാമംഗലത്താണ് സംഭവം.മര്‍ദനത്തില്‍ അമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും ഉള്‍പ്പെടെ പരിക്കേറ്റു.
ഇക്കഴിഞ്ഞ പതിനഞ്ചിനാണ് വീട്ടില്‍ വെച്ച് മക്കള്‍ അമ്മയെ മര്‍ദിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന മക്കളാണ് സംഭവം റെക്കോര്‍ഡ് ചെയ്തത്. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചിരുന്നു. മരിച്ച ഓമനയുടെ സ്വത്ത് മറ്റു മക്കള്‍ക്ക് വീതിച്ചു നല്‍കണമെന്നാണ് ആവശ്യം.
സംഭവത്തില്‍ നാല് മക്കള്‍ക്കെതിരെ കേസെടുത്തു. രവീന്ദ്രന്, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിലാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്.
- TAGS:
- Property Dispute
- Kannur