Top

പിസി ജോർജിന് വെണ്ണല ക്ഷേത്രത്തിൽ എൻഡിഎ സ്വീകരണം; കമ്മീഷണർ ഓഫീസിൽ ഹാജരാകില്ല

29 May 2022 1:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിസി ജോർജിന് വെണ്ണല ക്ഷേത്രത്തിൽ എൻഡിഎ സ്വീകരണം; കമ്മീഷണർ ഓഫീസിൽ ഹാജരാകില്ല
X

കൊച്ചി: മതവിദ്വേഷ പ്രസംഗക്കേസിലെ തുടരന്വേഷണത്തിനായി പി സി ജോർജ് ഇന്ന് ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി സി ജോർജിൻറെ തീരുമാനം. മറ്റൊരു ദിവസം നൽകണമെന്നായിരുന്നു അഭ്യർത്ഥന. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസ് അവഗണിച്ച പിസി ജോർജ് ഇന്ന് തൃക്കാക്കരയിലെത്തും.

രാവിലെ എട്ടിന് വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത ശേഷം എൻഡിഎയുടെ പൊതുപരിപാടിയിലും പി സി ജോർജ് പങ്കെടുത്തേക്കും. പൊലീസിന്റെ നോട്ടീസിന് അനാരോഗ്യം മൂലം നാളെ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് കാണിച്ചാണ് ജോർജ് മറുപടി നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നൽകണമെന്നും പിസി ജോർജ് ഫോർട്ട്‌ എസിപിയോട് ആവശ്യപെട്ടിട്ടുണ്ട്. തൃക്കാക്കരയിൽ പ്രസംഗിച്ചാൽ പരിശോധിച്ച് നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.

വിദ്വേഷപ്രസംഗം കേസിന്റെ അന്വേഷണത്തിനാവശ്യമായ വിവരം ശേഖരിക്കുന്നതിനായി ഹാജരാകാനാണ് പിസി ജോര്‍ജിന് പൊലീസ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരത്ത് വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് പിസി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് തനിക്കെതിരെ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയില്‍ വെച്ച് മറുപടി നല്‍കുമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.

STORY HIGHLIGHTS: NDA-led reception for PC George at Vennala Temple

Next Story

Popular Stories