Top

മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ അനുവദിക്കാത്തിന് ഹോസ്റ്റൽ വിട്ടിറങ്ങി; തിരുവനന്തപുരത്ത് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

19 Feb 2022 1:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ അനുവദിക്കാത്തിന് ഹോസ്റ്റൽ വിട്ടിറങ്ങി; തിരുവനന്തപുരത്ത് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
X

തിരുവനനന്തപുരത്ത് സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് മൂന്ന് പെൺകുട്ടികളെ കാണാതായത്. ഉച്ചയോടെ തന്നെ മൂന്ന് പേരേയും കണ്ടെത്തി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഹോസ്റ്റൽ അധികൃതർ മൊബൈൽ ഫോൺ ഉപയോ​ഗിക്കാൻ സമ്മതിക്കാത്തതിനെത്തുടർന്നാണ് പെൺകുട്ടികൾ വീട്ടിലേക്ക് പോയതെന്ന് പൊലീസ് പറയുന്നു. ബസിൽ സ്വന്തം വീടുകളിലേക്ക് പോവുന്ന വഴിയാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

തൈക്കാട് ആശുപത്രിയിൽ വെച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ബന്ധുക്കളെ വിളിച്ച് വരുത്താനും വൈദ്യ പരിശോധന നടത്താനും വീഡിയോ കോൺഫറൻസ് പൂർത്തിയാക്കാനും വൈകിയതിനാൽ കുട്ടികളെ വിട്ടയക്കാൻ ഏറെ വൈകിയിരുന്നു. രാത്രി ഒമ്പതരയോടെയാണ് കുട്ടികളെ വിട്ടയക്കാനായത്.

STORY HIGHLIGHT: missing girls from private school hostel found

Next Story