Top

'മമ്മൂട്ടിയുടെ മകനാണ് ദുൽഖർ, ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി എന്ന് തിരിച്ചും മറിച്ചും പറയുന്നത് പോലെ'; വീണക്കെതിരായ ആരോപണത്തിൽ മന്ത്രി റിയാസ്

ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി.

29 Jun 2022 6:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മമ്മൂട്ടിയുടെ മകനാണ് ദുൽഖർ, ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി എന്ന് തിരിച്ചും മറിച്ചും പറയുന്നത് പോലെ; വീണക്കെതിരായ ആരോപണത്തിൽ മന്ത്രി റിയാസ്
X

തിരുവിനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തളളി പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രചരിപ്പിച്ചതാണ് ഈ ആരോപണം. ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുൽഖർ...ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നെ പറയാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വീണ വിജയനെതിരായ ആരോപണത്തിൽ ബുധനാഴ്ച കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ അറിയിച്ചിരുന്നു. ഇന്നലെ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്‌സ് കൂപ്പറുമായി ബന്ധമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ പിഡബ്ല്യുഡി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ കുറിച്ചിരുന്നു. വിവാദമായതോടെ വെബ്‌സൈറ്റ് നീക്കി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെക്കുറിച്ചുള്ള വാക്കുകള്‍ മാറ്റിയെന്നായിരുന്നു മാത്യു കുഴല്‍ നാടന്റെ ആരോപണം.

ആരോപണമുന്നയിച്ചതിന് പിന്നാലെ സഭയില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. എന്നാല്‍ സഭയില്‍ ഉന്നയിച്ച് കാര്യങ്ങളില്‍ തനിക്ക് ഉത്തമ ബോധ്യമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി. തെളിവ് ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കണ്ണുരുട്ടിയാലോ ഉച്ചത്തില്‍ സംസാരിച്ചാലോ ചുരുണ്ട് പോകുന്നവരെയേ മുഖ്യമന്ത്രി കണ്ടിട്ടുള്ളു. തന്നെ ആ ഗണത്തില്‍ കൂട്ടണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിരട്ടിന്റെ ഭാഷയില്‍ സംസാരിച്ചതുകൊണ്ട് തന്റെ ആരോപണത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ആദ്യമായാണ് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഉന്നയിച്ച കാര്യങ്ങളില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: Minister PA Muhammed Riyas on Allegations Against Veena Vijayan by Mathew Kuzhalnadan

Next Story

Popular Stories