പോത്തന്‍കോട് കൊലപാതകം; പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി ആര് അനില്‍
പോത്തന്‍കോട് യുവാവ് കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
12 Dec 2021 2:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം പോത്തന്‍കോട് കൊലപാതകത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി ആര് അനില്‍. ജില്ലയിലെ റൂറല്‍ മേഖലയില്‍ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം പൊലീസിന്റെ ജാഗ്രതക്കുറവാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പോത്തന്‍കോട് യുവാവ് കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ പരാതി നല്‍കിയിട്ടും പൊലീസ് ശക്തമായ നടപടി കൈക്കൊണ്ടില്ല. ഇത് പൊലീസിന്റെ വീഴ്ച്ചയാണ്. ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് ജാഗ്രത കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പോത്തന്‍കോട് കാവുവിളയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് അതിനെ ഗൗരവമായി കണ്ടിരുന്നുവെങ്കില്‍ ഇന്നൊരു വിലപ്പെട്ട ജീവന് രക്ഷപ്പെടുമായിരുന്നു. ഒരു കുടും അനാഥമാവില്ലായിരുന്നുവെന്നും മന്ത്രി ജി ആര് അനില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസില്‍ പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.